• Home
  • Uncategorized
  • രാജ്യത്ത് 10 ലക്ഷത്തോളം തസ്തികകള്‍ കേന്ദ്രം എന്നന്നേക്കുമായി റദ്ദാക്കുന്നു, യുവാക്കള്‍ക്ക് തിരിച്ചടി
Uncategorized

രാജ്യത്ത് 10 ലക്ഷത്തോളം തസ്തികകള്‍ കേന്ദ്രം എന്നന്നേക്കുമായി റദ്ദാക്കുന്നു, യുവാക്കള്‍ക്ക് തിരിച്ചടി

രാജ്യത്ത്‌ 10 ലക്ഷത്തോളം കേന്ദ്ര തസ്‌തികകൾ എന്നന്നേക്കുമായി റദ്ദാക്കപ്പെടുമെന്ന്‌ കേന്ദ്ര സർക്കാർ പാർലമെന്‍റില്‍. വകുപ്പുകളിൽ നിയമനം നടത്താതെ വർഷങ്ങളായി ഒഴിച്ചിട്ട തസ്‌തികകളാണ്‌ റദ്ദാകുക. കേന്ദ്രത്തിൽ 9,64,354 തസ്‌തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും ഇതിൽ രണ്ടോ മൂന്നോ വർഷമായി ഒഴിഞ്ഞുകിടക്കുന്ന തസ്‌തികകൾ നിരോധിക്കപ്പെട്ടതായി മാറുമെന്നും രാജ്യസഭയിൽ വി ശിവദാസന്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ നൽകിയ മറുപടിയിലാണ്‌ വ്യക്തമാക്കിയത്‌. എന്നാൽ ഇതുപ്രകാരം റദ്ദാക്കിയ തസ്‌തികകളുടെ എണ്ണം പറയുന്നില്ല.ഗ്രൂപ്പ് എ വിഭാഗത്തിൽ 30,606, ബിയിൽ 1,11,814, സിയിൽ 8,21,934 എന്നിങ്ങനെയാണ് കേന്ദ്രസർവീസിൽ ഒഴിവുകളുടെ എണ്ണമെന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജിതേന്ദ്ര സിങ്‌ മറുപടി നൽകി. ഇതിനുപുറമെ സൈന്യത്തിൽ മാത്രം 1.55 ലക്ഷം തസ്‌തിക ഒഴിഞ്ഞുകിടക്കുകയാണെന്ന്‌ മറ്റൊരു മറുപടിയിൽ കേന്ദ്രം കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അഗ്നിപഥ്‌ പദ്ധതി 13 മാസം പിന്നിടുമ്പോൾ എത്ര തസ്‌തിക സൃഷ്ടിച്ചു, എത്ര പേർക്ക് നിയമനം നൽകി എന്നീ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസ്‌ മറുപടി നൽകിയില്ല.കൊട്ടിഘോഷിക്കുന്ന പ്രധാൻമന്ത്രി റോസ്‌ഗാർ യോജന വഴി പുതിയ തസ്‌തികകളൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്ന്‌ എ എ റഹിമിന്റെ ചോദ്യത്തിന്‌ സഭയിൽ മറുപടി ലഭിച്ചു. സ്റ്റാഫ്‌ സെലക്‌ഷൻ കമീഷൻ (എസ്‌എസ്‌സി), യുപിഎസ്‌സി, റെയിൽവേ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ എന്നീ ഏജൻസികൾ നടത്തിവന്ന നിയമനപ്രക്രിയകൾ ഏകോപിപ്പിച്ച്‌ കൂട്ടത്തോടെ നിയമന ഉത്തരവ്‌ നൽകുക മാത്രമാണ്‌ റോസ്‌ഗാർ യോജനയിലൂടെ ചെയ്യുന്നതെന്ന്‌ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്‌ സമ്മതിച്ചു. പോസ്റ്റ്‌ ഓഫീസ്‌ വഴി ഉദ്യോഗാർഥികൾക്ക്‌ ലഭിക്കേണ്ട നിയമന ഉത്തരവുകൾ പ്രധാനമന്ത്രി വൻ മേളകൾ സംഘടിപ്പിച്ച്‌ വിതരണം ചെയ്യുകയാണ്‌. കോടിക്കണക്കിനു രൂപ ഇതിനായി ധൂർത്തടിക്കുകയാണെന്ന് റഹിം ചൂണ്ടിക്കാട്ടി.

Related posts

ആതുരശുശ്രൂഷയിൽ 50 വർഷം തികച്ച ഡോ.വി.രാമചന്ദ്രന് പൗര സ്വീകരണം

Aswathi Kottiyoor

പാപ്പാൻ മടങ്ങി വന്നില്ല; 5 ദിവസമായി ഒരേ നിൽപ്പിൽ നിൽക്കുന്ന കൊമ്പന് ഭക്ഷണമോ വെള്ളമോ പോലും കൊടുക്കാനാവുന്നില്ല

Aswathi Kottiyoor

‘നീതിക്കുവേണ്ടി തെരുവിൽ സമരം ചെയ്യേണ്ടി വരുന്നത് വേദനിപ്പിക്കുന്നു’; ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നീരജ് ചോപ്ര

Aswathi Kottiyoor
WordPress Image Lightbox