• Home
  • Uncategorized
  • വിവാഹത്തലേന്ന് കൊല്ലപ്പെട്ട രാജുവിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി
Uncategorized

വിവാഹത്തലേന്ന് കൊല്ലപ്പെട്ട രാജുവിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി

തിരുവനന്തപുരം∙ വിവാഹത്തലേന്ന് വീട്ടിലെത്തിയ അക്രമികളുടെ ആക്രമണത്തിൽ‍ കൊല്ലപ്പെട്ട വടശ്ശേരിക്കോണം വലിയവിളാകം ‘ശ്രീ ലക്ഷ്മിയിൽ’ ജി.രാജുവിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി. നാടിനെ നടുക്കിയ സംഭവം കഴിഞ്ഞ് 15 ദിവസത്തിനു ശേഷമാണ് ശ്രീലക്ഷ്മി വിവാഹതിയായിരിക്കുന്നത്. വിനുവാണ് ശ്രീലക്ഷ്മിയുടെ വരൻ.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുതത്ത്. കൈപിടിച്ചു നൽകാൻ പിതാവ് ഇല്ലാത്തിന്റെ വേദന ശ്രീലക്ഷ്മിയുടെയും കുടുംബത്തിന്റെയും മുഖത്ത് നിഴലിക്കുമ്പോഴും രാജുവിന്റെ ആഗ്രഹം പൂർത്തിയായ സംതൃപ്തിയിലാണു ശ്രീലക്ഷ്മിയുടെ കുടുംബം.
വർക്കലയിലെ ശാരദാമഠത്തിൽ വച്ചായിരുന്നു ലളിതമായ ചടങ്ങുകളോടെയുള്ള വിവാഹം. അച്ഛന്റെ ചിത്രത്തിനു മുന്നിൽ കൈകൂപ്പി പ്രാർഥിച്ച് അച്ഛന്റെ കുഴിമാടത്തിലെത്തി അനുഗ്രഹം തേടിയാണ് ശ്രീലക്ഷ്മി വിവാഹപന്തിലലേക്ക് എത്തിയത്.
ശ്രീലക്ഷ്മിയുടെ വിവാഹത്തിനു മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് കഴിഞ്ഞ മാസം 27ന് അർധരാത്രിയോടെ നാടിനെ കണ്ണീരിലാഴ്ത്തിയ കൊലപാതകം അരങ്ങേറിയത്. സൽക്കാരപന്തലിൽ വച്ച് രാജുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ വലിയവിളാകം ജെ.ജെ.പാലസിൽ ജിഷ്ണു(ചിക്കു–26), ഇയാളുടെ സഹോദരൻ ജിജിൻ(അപ്പു–25), മനു ഭവനിൽ മനു(26), കെ.എസ്.നന്ദനത്തിൽ ശ്യാംകുമാർ (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീലക്ഷ്മിയെ വിവാഹം കഴിക്കണമെന്ന ജിഷ്ണുവിന്റെ ആവശ്യം ശ്രീലക്ഷ്മിയുടെ വീട്ടുകാർ നിരസിച്ചതും മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിലുമുള്ള വിരോധമാണു കൊലപാതകത്തിൽ കലാശിച്ചത്.

Related posts

‘ഞാൻ കള്ളത്തരം കാണിച്ചിട്ടില്ല, ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നു; കെ.എസ്.യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ

Aswathi Kottiyoor

മണ്ണ്, ഭൂമാഫിയ സംഘത്തിൽ നിന്നും പണം കൈപ്പറ്റി എന്ന് ആരോപണം; രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ

Aswathi Kottiyoor

യാത്രകൾക്ക് വേഗം കൂടും, 10 വന്ദേഭാരത് ട്രെയിനുകൾ കൂടി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

Aswathi Kottiyoor
WordPress Image Lightbox