36.6 C
Iritty, IN
May 3, 2024
  • Home
  • Uncategorized
  • ‘മോദിയുടെ ഗ്യാരൻ്റി വെറും പച്ചക്കള്ളം, കള്ളത്തരത്തിൻ്റെ ചക്രവർത്തിയാണ് നരേന്ദ്ര മോദി’; എം എ ബേബി
Uncategorized

‘മോദിയുടെ ഗ്യാരൻ്റി വെറും പച്ചക്കള്ളം, കള്ളത്തരത്തിൻ്റെ ചക്രവർത്തിയാണ് നരേന്ദ്ര മോദി’; എം എ ബേബി

ബിജെപി സർക്കാരിനെയും മോദിയെയും രൂക്ഷമായി വിമർശിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി. വർഗീയ വിഭജനം ലക്ഷ്യം വെച്ചാണ് ഏക സിവിൽ കോഡ് നടപ്പാക്കാൻ ബിജെപി ശ്രമിക്കുന്നത്. മോദിക്കും ബിജെപിക്കും മൂന്നാം ഊഴം നൽകരുതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിൻ്റെ ആശയം ആർഎസ്എസ് തകർത്തു. മോദിയുടെ രാഷ്ടീയ ബന്ധുവായ നെതന്യാഹുവും ഇതേ നിലപാട് നടക്കാപ്പാൻ ശ്രമിക്കുകയാണ്. മോദിയും നെതന്യാഹുവും ഹിറ്റ്ലറുടെ പാതയിലാണെന്ന് എം എ ബേബി പറഞ്ഞു. മോദിയുടെ ഗ്യാരൻ്റി വെറും പച്ചക്കള്ളമാണ്. കള്ളത്തരത്തിൻ്റെ ചക്രവർത്തിയാണ് നരേന്ദ്ര മോദി. പത്ത് വർഷത്തിനിടെ രാജ്യത്ത് കർകഷകരുടെ ആത്മഹത്യ വർധിച്ചു. കപട വാഗ്ദാനങ്ങളിലൂടെ കർഷകരെ മോദി വഞ്ചിച്ചു. തൊഴിലില്ലായ്മ വർധിച്ചു. തിരഞ്ഞെടുപ്പായപ്പോൾ ഇപ്പോൾ വീണ്ടും കപട വാഗ്ദാനങ്ങളുമായി എത്തിയിരിക്കുകയാണ് മോദി. സ്ത്രീ സംവരണ ബിൽ പ്രഖ്യാപിച്ചു. പക്ഷേ നടപ്പാക്കിയില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇലക്ടറൽ ബോണ്ട് വിഷയത്തിൽ സിപിഐഎം നടത്തിയ പോരാട്ടം ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ തയ്യാറായില്ല. ഇഡി എന്നാൽ പിടിച്ചുപറി ഡയറക്ട്രേറ്റ് എന്നായി മാറി. ചില സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി ഇടതുപക്ഷം സഹകരിക്കുന്നുണ്ട്. അത് ചില മഹത്തായ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയാണ്. പക്ഷേ ഇലക്ട്രൽ ബോണ്ട് വിഷയത്തിൽ വരെ ഇടതുപക്ഷത്തിന് കോൺഗ്രസിനെ വിമർശിക്കേണ്ടി വരുന്നു.

സിഎഎ വിഷയത്തിലെ കോൺഗ്രസ് മൗനം ഇടതുപക്ഷം വിമർശിച്ചിട്ടുണ്ട്. പിണറായിയെ അറസ്റ്റ് ചെയ്യാത്തതാണ് കോൺഗ്രസിൻ്റെയും രാഹുൽ ഗാഡിയുടെയും വിഷയം. രാഹുൽ ഗാന്ധി രാഷ്ട്രീയ മണ്ടത്തരം പറയുന്നത് ശീലമാക്കിയിരിക്കുന്നു. നെഹ്റുവുമായുള്ള ബന്ധമെങ്കിലും ഇടയ്ക്ക് രാഹുൽ ഗാന്ധി ഓർക്കണം എന്നും എം എ ബേബി കളിയാക്കി. ഇലക്ടറൽ ബോണ്ട് ആർബിഐയും, തിരഞ്ഞെടുപ്പ് കമ്മീഷനും തള്ളിയ പദ്ധതിയാണ്. പച്ചകള്ളമാണ് ഇലക്ടറൽ ബോണ്ട് വിഷയത്തിൽ നിർമല സീതാരാമൻ പറയുന്നത്. ആഭാസത്തരമാണ് മോദിയുടെ കീഴിൽ നടക്കുന്നത്.

കല്യാശ്ശേരിയില കള്ള വോട്ട് വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമപരമായി മുന്നോട്ട് പോകട്ടെ. തിരഞ്ഞെടുപ്പ് സമയത്ത് കൃത്രിമ പ്രവർത്തനത്തിൽ ആരും ഏർപ്പെടരുത്. ശൈലജ ടീച്ചർക്കെതിരെ ഹീനമായ രീതിയിൽ ആക്രമണങ്ങൾ നടക്കുന്നു. യുഡിഎഫിൻ്റെ അധപതനമാണ് ഇത് കാണിക്കുന്നത്. ഇത്തരത്തിലുള്ള പ്രവൃത്തികൾ സ്വീകരിക്കരുതെന്ന നിർദ്ദേശം ഇടതുപക്ഷം പ്രവർത്തകർക്ക് നൽകിട്ടുണ്ട്. നിർദ്ദേശം മറികടന്നാൽ നടപടിയും ഉണ്ടാവും എന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അം​ഗം എംഎ ബേബി പറഞ്ഞു.

Related posts

യുവനടി ലക്ഷ്മിക സജീവൻ അന്തരിച്ചു

Aswathi Kottiyoor

ചെന്നൈയിലും ഇംഫാലിലും വൻ ലഹരി വേട്ട; 75 കോടി രൂപ വിലവരുന്ന മെത്താഫെറ്റാമൈൻ പിടികൂടി, 8 പേർ അറസ്റ്റിൽ

Aswathi Kottiyoor

വിപണിയില്‍ സമ്മിശ്ര പ്രതികരണം: ചാഞ്ചാട്ടത്തിന് സാധ്യത.

Aswathi Kottiyoor
WordPress Image Lightbox