36.6 C
Iritty, IN
May 3, 2024
  • Home
  • Uncategorized
  • ഓടയിൽ വീണ് കുരുങ്ങിക്കിടന്ന പശുവിനെ രക്ഷപ്പെടുത്തി
Uncategorized

ഓടയിൽ വീണ് കുരുങ്ങിക്കിടന്ന പശുവിനെ രക്ഷപ്പെടുത്തി


ഇരിട്ടി: റോഡരികിലെ ഇടുങ്ങിയ ഓടയിൽ വീണ് പുറത്തു കയറാനാവാതെ കുരുങ്ങിക്കിടന്ന പശുവിനെ മണിക്കൂറുകളുടെ ശ്രമത്തിനൊടുവിൽ പുറത്തെത്തിച്ചു രക്ഷപ്പെടുത്തി. കീഴ്പ്പള്ളി – വിയറ്റ്നാം റോഡിൽ അമ്പലക്കുന്നിലെ ഓടയിലാണ് പശു അബദ്ധത്തിൽ വീണത്. ഇടുങ്ങിയ ഓടയിൽ കുരുങ്ങി രക്ഷപ്പെടാനാവാതെ കിടന്ന പശുവിനെ കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റ് സ്റ്റാഫും ഇരിട്ടി അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പുറത്തെത്തിച്ചത്. എടൂർ വെറ്റനറി സർജൻ സ്ഥലത്തെത്തി ആവശ്യമായ ചികിത്സയും നൽകി.

Related posts

പലതവണ മകനെ ഉപദേശിച്ചു, ഒടുവിൽ ഗത്യന്തരമില്ലാതെ തള്ളിപ്പറഞ്ഞതാണ്’; സ്ഫോടനത്തിൽ പരിക്കേറ്റ വിനീഷിന്‍റെ അച്ഛൻ

Aswathi Kottiyoor

കേളകം ഇരട്ടത്തോട് ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു.

Aswathi Kottiyoor

ജാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനി ഇടിഞ്ഞുവീണ് മൂന്ന് മരണം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു.

Aswathi Kottiyoor
WordPress Image Lightbox