• Home
  • Uncategorized
  • പിറന്നാളിന് ഓൺലൈനായി വാങ്ങിയ കേക്കിൽ നിന്ന് ഭക്ഷ്യവിഷബാധ; പത്തു വയസുകാരി മരിച്ചു
Uncategorized

പിറന്നാളിന് ഓൺലൈനായി വാങ്ങിയ കേക്കിൽ നിന്ന് ഭക്ഷ്യവിഷബാധ; പത്തു വയസുകാരി മരിച്ചു

പട്യാല > പിറന്നാൾ ദിനത്തിൽ ഓൺലൈനിൽ നിന്ന് വാങ്ങിയ കേക്കിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് പത്തുവയസുകാരിക്ക് ദാരുണാന്ത്യം. പഞ്ചാബിലെ പട്യാല സ്വദേശിയായ മാൻവിയാണ് മരിച്ചത്. പട്യാലയിലെ തന്നെ ഒരു ബേക്കറിയിൽ നിന്ന് ഓൺലൈൻ ആയി കേക്ക് ഓർഡർ ചെയ്യുകയായിരുന്നു. കേക്ക് കഴിച്ച കുടുംബത്തിലെ മറ്റുള്ളവരും ശാരീരികാസ്വാസ്ഥ്യങ്ങളെത്തുടർന്ന് ചികിത്സ തേടി.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. പട്യാലയിൽ തന്നെയുള്ള ബേക്കറിയിൽ നിന്നാണ് ഏഴു മണിയോടെ കേക്ക് ഓർഡർ ചെയ്ത് കഴിക്കുന്നത്. രാത്രി പത്ത് മണിയോടെ കേക്ക് കഴിച്ച എല്ലാവർക്കും അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. വെള്ളം കുടിച്ച ശേഷം മാൻവി ഉറങ്ങിയെങ്കിലും രാവിലെയോടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓൺലൈനിൽ ഓർഡർ ചെയ്ത ചോക്‌ളേറ്റ് കേക്കിൽ വിഷപദാർഥം അടങ്ങിയിരുന്നുവെന്നും അതാണ് മരണത്തിനു കാരണമായതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ബേക്കറി ഉടമയെ പ്രതി ചേർത്ത് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും കേക്കിന്റെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പരിശോധനാ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Related posts

‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്…’; ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപത്തിനെതിരെ മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

ധനമന്ത്രി മാര്‍ച്ച് നാലിന് ജില്ലയില്‍*

Aswathi Kottiyoor

ഇതൊക്കെയെന്ത്, എല്ലാത്തിനും കേരളം തന്നെ വേണം! മന്ദഹാസം, പുഞ്ചിരി, വെളിച്ചവും ഏറ്റെടുത്ത് മറ്റ് സംസ്ഥാനങ്ങൾ

Aswathi Kottiyoor
WordPress Image Lightbox