• Home
  • Iritty
  • നേത്ര പരിശോധന ക്യാംപ് നടത്തി
Iritty

നേത്ര പരിശോധന ക്യാംപ് നടത്തി

ഇരിട്ടി : സിറ്റി ലയണ്‍സ് ക്ലബ് ഇരിട്ടി, കീഴൂര്‍ വാഴുന്നവേഴ്‌സ് യുപി സ്‌കൂള്‍ എന്നിവയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നേത്ര പരിശോധന ക്യാംപ് നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. സിറ്റി ലയണ്‍സ് പ്രസിഡന്റ് ആന്റണി പുളിയംമാക്കല്‍ അധ്യക്ഷത വഹിച്ചു. യുപി സ്‌കൂള്‍ പ്രധമാധ്യാപകന്‍ ശ്രീനിവാസന്‍, കെ.ടി. അനൂപ്, ജെയിംസ് കുര്യന്‍ പ്ലാക്കില്‍, എന്‍.കെ. ബിജുമോന്‍, ടി.എസ്. സജുനന്‍, ബെന്നി പാലക്കല്‍, ഒ.അശോകന്‍, കെ.പി. ജോജി, അബ്ദുള്‍ അസീസ്, കെ. പ്രേമാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. റസീം, ഡോ. സുജേഷ് എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി. ഇരുന്നൂറോളം കുട്ടികളുടെ കാഴ്ച പരിശോധന നടത്തി. കാഴ്ച പരിമിതിയുള്ള കുട്ടികള്‍ക്ക് കണ്ണടകള്‍ സൗജന്യമായി നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related posts

ആദിവാസി ബാലികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

ഇ​രി​ട്ടി​യി​ൽ മൂ​ന്ന് സി​എ​ഫ്എ​ൽ​ടി​സി

Aswathi Kottiyoor

തിരിഞ്ഞുനോക്കാതെ അധികൃതർ – അപകടത്തിലായ ഇരിട്ടി പഴയപാലം വൃത്തിയാക്കി ഓട്ടോറിക്ഷാ തൊഴിലാളികൾ

Aswathi Kottiyoor
WordPress Image Lightbox