25.7 C
Iritty, IN
May 17, 2024
  • Home
  • Iritty
  • ആന അക്രമത്തിൽ മരിച്ച ജോസ് അത്രാശ്ശേരിയുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം കൈമാറി
Iritty

ആന അക്രമത്തിൽ മരിച്ച ജോസ് അത്രാശ്ശേരിയുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം കൈമാറി

ഉളിക്കൽ : ഉളിക്കലിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട ജോസ് അത്രാശ്ശേരിയുടെ കുടുംബത്തിന് വനം വകുപ്പിന്റെ ധനസഹായം ആദ്യഗഡു 5 ലക്ഷം രൂപ കൈമാറി. ജോസിന്റെ ഭാര്യ ആലീസസിന് അഡ്വ. സജീവ് ജോസഫ് എം എൽ എ ചെക്ക് കൈമാറി. ബാക്കി 5 ലക്ഷം രൂപ കുടുംബം സമർപ്പിക്കേണ്ട രേഖകൾ നൽകുന്ന മുറക്ക് അനുവദിക്കും. ജോസിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് നാളെ മന്ത്രിയെ നേരിൽ കാണുമെന്നും എം എൽ എ പറഞ്ഞു.
ജോസിന്റെ മകൻ സോജൻ, സഹോദരങ്ങൾ സണ്ണി, ബെന്നി എന്നിവരും ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, സമീറ പള്ളിപ്പാത്ത്, ബേബി തോലാനി, റേഞ്ചർ രതീശൻ, പ്രദീപ്കുമാർ, ഫാ. ജോസഫ് കാവനാടി, തോമസ് വർഗീസ്, ജോസ് കളരിക്കൽ, കെ. പി. വിജയൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Related posts

പായം പഞ്ചായത്തിൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പരിശോധന

വീടിൻ്റെ താക്കോൽദാനം 20 ന്

Aswathi Kottiyoor

തില്ലങ്കേരിയിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിലുമായി യുവാവ് പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox