• Home
  • kannur
  • കൃഷിയിടം സംരക്ഷിക്കാൻ ആറളത്ത്‌ ജൈവവേലി
kannur

കൃഷിയിടം സംരക്ഷിക്കാൻ ആറളത്ത്‌ ജൈവവേലി

കൃഷിയിടം സംരക്ഷിക്കാൻ ജൈവവേലി പദ്ധതിയൊരുക്കി ആറളം ഫാം ആദിവാസി പുനരധിവാസ മേഖല. തൊഴിലുറപ്പ്‌ പദ്ധതിയിലാണ്‌ ആറളം പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങളുടെ കൃഷിയിടങ്ങൾക്ക്‌ ജൈവവേലി ഒരുക്കുന്നത്‌. പറമ്പുകളിലേക്ക്‌ വന്യമൃഗങ്ങളുടെ കടന്നുകയറ്റം തടയുന്നതിനൊപ്പം ആദിവാസി കുടുംബങ്ങളിലുള്ളവർക്ക്‌ തൊഴിലും വരുമാനവും ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ്‌ പദ്ധതി.
എഴ്‌ കീലോമീറ്റർ ദൂരത്തിലാണ്‌ ഫാമിന്റെ വിവിധ ബ്ലോക്കുകളിൽ ജൈവവേലി നിർമിക്കുന്നത്‌. ശീമക്കൊന്ന ഉൾപ്പെടെയുള്ളവ ഉപയോഗിക്കും. ജൈവവളം തയ്യാറാക്കാനുള്ള പച്ചിലകൂടി വേലിക്കമ്പുകളിൽനിന്ന്‌ ലഭിക്കുന്ന തരത്തിലാണ്‌ നിർമാണം. പെരുച്ചാഴി, മുള്ളൻ പന്നി, മലാൻ തുടങ്ങി കൃഷിയിടങ്ങളിലേക്കെത്തുന്ന ജീവികളെ ജൈവവേലിയിലൂടെ പ്രതിരോധിക്കാനാവും.

Related posts

പുതിയ വികസനപ്രവർത്തനങ്ങളുമായിതലശ്ശേരിജനറൽ ആസ്പത്രി ; ഉദ്ഘാടനവും ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു………..

Aswathi Kottiyoor

പ്രചരണ വാഹനത്തിനടിയിൽപ്പെട്ട് പത്തു വയസ്സുകാരൻ മരിച്ചു………

Aswathi Kottiyoor

ഇരിക്കൂറില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നു കുഴിച്ചുമൂടി

Aswathi Kottiyoor
WordPress Image Lightbox