24.3 C
Iritty, IN
October 4, 2023
  • Home
  • kannur
  • പ്രചരണ വാഹനത്തിനടിയിൽപ്പെട്ട് പത്തു വയസ്സുകാരൻ മരിച്ചു………
kannur

പ്രചരണ വാഹനത്തിനടിയിൽപ്പെട്ട് പത്തു വയസ്സുകാരൻ മരിച്ചു………

മയ്യഴി: മാഹി വളവിൽ കടപ്പുറത്തു തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയായിരുന്ന വാഹനത്തിൻ്റെ ടയറിനിടയിൽപ്പെട്ട് പത്ത് വയസ്സുകാരൻ മരിച്ചു.

വളവിൽ അയ്യപ്പക്ഷേത്രത്തിന് സമീപം കൃഷ്ണ കൃപയിൽ വിശ്വലാലിൻ്റെയും (ഹോം ഗാർഡ്, മാഹി സ്പെഷ്യൽ ബ്രാഞ്ച്) ദൃശ്യയുടെയും രണ്ടാമത്തെ മകൻ ആദിഷ് ലാൽ (10) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 6.15 ഓടെ കുട്ടിയുടെ വീടിനടുത്ത് വെച്ചാണ് അപകടം. എൻ.ഡി.എ. സ്ഥാനാർഥി വി.പി.അബ്ദുൾ റഹ്മാൻ്റെ റോഡ് ഷോയുടെ സമാപനം വളവിൽ നടക്കുകയായിരുന്നു. ഇതിനിടെ സൈക്കിളിൽ കളിക്കുകയായിരുന്ന ആദിഷ് നിയന്ത്രണം വിട്ട് പ്രചരണ വാഹനത്തിനടിയിലേക്ക് വീഴുകയായിരുന്നു. മിനിലോറിയുടെ പിൻചക്രം ദേഹത്ത്‌ കയറിയാണ്‌ മരിച്ചത്‌. ലോറിയുടെ പിൻചക്രം ആദിഷ്‌ലാലിന്റെ ദേഹത്ത്‌ കയറിയശേഷമാണ്‌ വാഹനത്തിലുള്ളവരും ശ്രദ്ധിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മാഹി ആസ്പത്രിയിലും തുടർന്ന് വടകരയിലെ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആദിഷ് ഗവ.എൽ.പി.സ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർഥിയാണ്. സഹോദരൻ: അലൻ ലാൽ (7ാം ക്ലാസ്സ് വിദ്യാർഥി, ജെ.എൻ.അനക്സ് സ്കൂൾ, മാഹി).

Related posts

സ്ഥലമേറ്റെടുക്കല്‍ ആവശ്യമില്ലാത്ത3 റോഡ് ടെൻഡറിലേക്ക്

𝓐𝓷𝓾 𝓴 𝓳

എന്റെയും കുടുംബത്തിന്റെയും കോവിഡ്‌ വാക്‌സിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌; കേന്ദ്ര നയത്തിനെതിരെ കേരളത്തിന്റെ പ്രതിഷേധ ക്യാമ്പയിൻ………..

കോവിഡ് വാക്‌സിനേഷൻ മെഗാ ക്യാമ്പ് തുടങ്ങി……….

WordPress Image Lightbox