23.9 C
Iritty, IN
September 23, 2023
  • Home
  • kannur
  • പുതിയ വികസനപ്രവർത്തനങ്ങളുമായിതലശ്ശേരിജനറൽ ആസ്പത്രി ; ഉദ്ഘാടനവും ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു………..
kannur

പുതിയ വികസനപ്രവർത്തനങ്ങളുമായിതലശ്ശേരിജനറൽ ആസ്പത്രി ; ഉദ്ഘാടനവും ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു………..

തലശ്ശേരി: നവീകരണവും പുതിയ വികസനപ്രവർത്തനങ്ങളുമായി ജനറൽ ആസ്പത്രി പുതിയ പടവുകളിലേക്ക്. ശസ്ത്രക്രിയാ തിയേറ്റർ സമുച്ചയം, എസ്.എൻ.സി.യു., സബ്‌സ്റ്റേഷൻ, വാഷിങ് കോർണർ എന്നിവ പണി പൂർത്തീകരിക്കുകയും ഒഫ്താൽമോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവൃത്തിക്ക് തുടക്കം കുറിക്കുകയും ചെയ്തു. എ.എൻ.ഷംസീർ എം.എൽ.എ.യുടെ ആസ്തിവികസനനിധിയിൽ നിന്നുള്ള 1.82 കോടി രൂപ ഉപയോഗിച്ചാണ് ഓപ്പറേഷൻ തിയേറ്റർ സമുച്ചയം നിർമിച്ചത്.

യൂറോളജി, ഓർത്തോ, സെപ്റ്റിക് വിഭാഗങ്ങൾക്കായി മൂന്ന് തിയേറ്ററുകളും ജനറൽ സർജറി, ഇ.എൻ.ടി., ദന്തരോഗ വിഭാഗം എന്നിവയ്ക്ക് ഒരു തിയേറ്ററുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഉദ്ഘാടനവും ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മന്ത്രി കെ.കെ.ശൈലജ അധ്യക്ഷത വഹിച്ചു.

എ.എൻ.ഷംസീർ എം.എൽ.എ., ഡോ. പിയൂഷ് എം.നമ്പൂതിരിപ്പാട്, നഗരസഭാധ്യക്ഷ കെ.എം.ജമുനാറാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, ടി.കെ.സാഹിറ, എം.സി.പവിത്രൻ, എം.പി.അരവിന്ദാക്ഷൻ, പൊന്ന്യം കൃഷ്ണൻ, എം.പി.സുമേഷ്, അഡ്വ. കെ.എ.ലത്തീഫ്, ജിഷാകുമാരി, സി.ഒ.ടി.ഷബീർ, ഫൈസൽ പുനത്തിൽ എന്നിവർ സംസാരിച്ചു.

 

Related posts

വ​നാ​തി​ർ​ത്തി​യി​ൽ സം​ര​ക്ഷ​ണ​വേ​ലി നി​ർ​മി​ക്ക​ണമെന്ന് നാട്ടുകാർ

𝓐𝓷𝓾 𝓴 𝓳

രാജ്യം സാന്പത്തിക മാന്ദ്യത്തിലേക്ക്: രാഹുൽഗാന്ധി

𝓐𝓷𝓾 𝓴 𝓳

പ്ര​ധാ​ൻ​മ​ന്ത്രി കു​സും പ​ദ്ധ​തി ര​ജി​സ്ട്രേ​ഷ​ൻ 31 വ​രെ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox