• Home
  • kannur
  • മാലിന്യമുക്ത കേരളം: സംസ്ഥാന അതിർത്തികളിൽ ശാശ്വത സംവിധാനം
kannur

മാലിന്യമുക്ത കേരളം: സംസ്ഥാന അതിർത്തികളിൽ ശാശ്വത സംവിധാനം

സംസ്ഥാന അതിർത്തി പ്രദേശങ്ങളിലും ചുരങ്ങളിലും മാലിന്യ നിർമാർജനം ഫലപ്രദമാക്കണമെന്ന് നിർദേശം. മാതൃകാപരമായ പ്രവർത്തനങ്ങളാണ് മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടത്തുന്നതെന്ന് യോഗം വിലയിരുത്തി. ജില്ലയിലെ 90 ശതമാനം തദ്ദേശ സ്ഥാപനങ്ങളും ക്ലീൻ കേരള കമ്പനിയുമായി കരാറിലേർപ്പെട്ടും മറ്റുള്ളവ സ്വകാര്യ ഏജൻസികളുടെ സഹായത്തോടെയും പാഴ് വസ്തുക്കളും മാലിന്യങ്ങളും നീക്കം ചെയ്യുന്നുണ്ട്‌.
2023–- 24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി മാലിന്യ സംസ്കരണത്തിന്‌ 369 പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റുകൾ, മാർക്കറ്റുകളിലെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ, പുതിയ എംസിഎഫ്, മിനി എം സി എഫ്, ആർ ആർ എഫ് എന്നിവ സ്ഥാപിക്കൽ തുടങ്ങിയവ ഉൾപ്പെട്ടതാണ് പദ്ധതികൾ. ഇതിൽ പടന്നപ്പാലം മലിനജല സംസ്കരണ പ്ലാന്റ് (എസ് ടി പി ) ഡിസംബർ 15 ഓടെ പൂർത്തിയാകും. ബയോ മൈനിങ് വേഗത്തിലാക്കാൻ യോഗം നിർദേശം നൽകി. ഇതു സംബന്ധിച്ച കരാർ വ്യവസ്ഥകൾ പാലിക്കപ്പെടുന്നുവെന്നു ഉറപ്പാക്കണമെന്നും നിർദേശിച്ചു.
വള്ള്യായി എഫ് എസ് ടി പി സ്ഥാപിക്കുന്നതിന് ഡിപിസി അംഗീകാരം ലഭിച്ചു. ജില്ലയിൽ കൂടുതൽ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന്‌ സർക്കാർ കൈവശമുള്ള നാല് സ്ഥലങ്ങളുടെ സാധ്യതാ പഠനം നടത്തി നടപടികൾ പുരോഗമിക്കുകയാണ്.
ആഗസ്‌തിൽ വീടുകളിൽനിന്നുള്ള യൂസർഫീ കലക്ഷന്റെ ശരാശരിയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കണ്ണൂരിനാണ്. യൂസർ ഫീ കളക്ഷനിൽ 19 തദ്ദേശ സ്ഥാപനങ്ങൾ 90 ശതമാനത്തിന് മുകളിലാണ്. പ്രവർത്തനമാരംഭിക്കാത്ത ടേക്ക് എ ബ്രേക്ക് യൂണിറ്റുകളെ കുടുംബശ്രീ സംരംഭകരുടെ സഹായത്തോടെ പ്രവർത്തിപ്പിക്കും.

Related posts

പോസ്റ്റല്‍ വോട്ട് ഫെസിലിറ്റേഷന്‍ സെന്ററില്‍ ഏപ്രില്‍ 3ന്‌ കൂടി വോട്ട് ചെയ്യാം

Aswathi Kottiyoor

ജില്ലയില്‍ 692 പേര്‍ക്ക് കൂടി കൊവിഡ്…

Aswathi Kottiyoor

ബേക്കല്‍ കോട്ടയില്‍ സന്ദര്‍ശകര്‍ക്കു വിലക്ക്

Aswathi Kottiyoor
WordPress Image Lightbox