23.6 C
Iritty, IN
November 30, 2023
  • Home
  • kannur
  • ബേക്കല്‍ കോട്ടയില്‍ സന്ദര്‍ശകര്‍ക്കു വിലക്ക്
kannur

ബേക്കല്‍ കോട്ടയില്‍ സന്ദര്‍ശകര്‍ക്കു വിലക്ക്

ബേക്കല്‍: കൊവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ബേക്കല്‍ കോട്ടയില്‍ സന്ദര്‍ശകര്‍ക്കു വിലക്ക് ഏര്‍പ്പെടുത്തി. കേന്ദ്ര പുരാവസ്തു വകുപ്പ് നിര്‍ദേശം അനുസരിച്ച്‌ മേയ് 15 വരെ സന്ദര്‍ശകര്‍ക്ക് നിരോധനം തുടരും. രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രമായ ബേക്കല്‍ കോട്ട കഴിഞ്ഞ വര്‍ഷം ആദ്യ കൊവിഡ് വ്യാപനത്തില്‍ മാര്‍ച്ചില്‍ അടച്ചിട്ടു.

3 മാസത്തിനു ശേഷം ജൂലൈയില്‍ 1 ദിവസം തുറന്നതാണ്. എന്നാല്‍ അന്നു തന്നെ അടച്ചു. പിന്നീട് സെപ്റ്റംബര്‍ 21 നാണ് തുറന്നത്. രാത്രി 7 മുതല്‍ ബേക്കല്‍ കോട്ടയുടെ ചരിത്രം വിശദമാക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ കൂടി ആരംഭിച്ചതോടെ കോട്ട കൂടുതല്‍ സജീവമാകുകയായിരുന്നു.

കോട്ടയുടെ പരിസരം സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിലയില്‍ കൂടുതല്‍ വഴി വിളക്കുകള്‍ സ്ഥാപിച്ചും വഴി നീളെ ചെടികള്‍ വച്ചു പിടിപ്പിച്ചും ബീച്ച്‌ പാര്‍ക്കുമായി ബന്ധപ്പെടുത്തി റോഡുകള്‍ നവീകരിച്ചും മനോഹരമാക്കിയിരുന്നു. കോട്ടയിലും സമീപത്തെ ബീച്ച്‌ പാര്‍ക്കുകളിലും വിഷുവിനു പിറ്റേന്ന് അഞ്ഞൂറിലേറെപ്പേരാണു സന്ദര്‍ശിച്ചത്.

കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു സന്ദര്‍ശന അനുമതി. റമസാന്‍ വ്രതാചരണം തുടങ്ങിയതോടെ സന്ദര്‍ശകര്‍ കുറവായിരുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പൊതു അവധി ദിവസങ്ങളില്‍ ബീച്ച്‌ പാര്‍ക്കുകളില്‍ ഉള്‍പ്പെടെ രണ്ടായിരത്തിലേറെപ്പേര്‍ എത്തിയിരുന്നു.

Related posts

വ​ർ​ധി​പ്പി​ച്ച ട്രെ​യി​ൻ യാ​ത്രാ​നി​ര​ക്കു​ക​ൾ പി​ൻ​വ​ലി​ക്ക​ണം ; എ​ൻ​എം​ആ​ർ​പി​സി

Aswathi Kottiyoor

ഭ​ക്തി​പ്രഭയി​ൽ മാ​ഹി​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷം

Aswathi Kottiyoor

കൃഷിയിടം സംരക്ഷിക്കാൻ ആറളത്ത്‌ ജൈവവേലി

Aswathi Kottiyoor
WordPress Image Lightbox