• Home
  • kannur
  • ലൈഫിൽ മികച്ച പുരോഗതി
kannur

ലൈഫിൽ മികച്ച പുരോഗതി

ജില്ലയിൽ ലൈഫ് മിഷൻ ഭവന പദ്ധതി 2022- –- 23ൽ ലക്ഷ്യമിട്ട 2450 വീടുകളിൽ 2214 എണ്ണമാണ്‌ പൂർത്തീകരിച്ചത്. 2023–- -24 ൽ 4963 ഗുണഭോക്താക്കളിൽ 4701 പേർ കരാറിൽ ഏർപ്പെട്ടു. 95 ശതമാനമാണിത്. ഇതിൽ 810 വീടുകൾ പൂർത്തീകരിച്ചു. 3891 വീടുകളുടെ പ്രവൃത്തി പുരോഗമിക്കുന്നു.
അതിദാരിദ്ര്യ വിഭാഗത്തിൽനിന്ന്‌ ലൈഫ് പട്ടികയിൽ ഉൾപ്പെട്ടവരിൽ 524 പേർക്ക് വീടും 65 പേർക്ക് വീടും സ്ഥലവും ആവശ്യമുണ്ട്. 320 പേരാണ് കരാർ വച്ചത്. ഇതിൽ 73 പേർ നിർമ്മാണം പൂർത്തീകരിച്ചു.
അതിദാരിദ്ര്യ വിഭാഗത്തിൽ ലൈഫ് ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടവരിൽ 58 പേർ വീട് വേണ്ടവരും 207 പേർ വീടും സ്ഥലവും ആവശ്യമുള്ളവരുമാണ്.
ഭൂരഹിതരും ഭവനരഹിതരുമായ നിരാലംബർക്കായി ലൈഫ് മിഷൻ മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയ ജില്ലയിലെ ആദ്യ ഭവന സമുച്ചയം കടമ്പൂരിലാണ്. 44 ഫ്ലാറ്റുകളാണിവിടെയുള്ളത്. ആന്തൂർ, പയ്യന്നൂർ, ചിറക്കൽ, കണ്ണപുരം എന്നിവിടങ്ങളിൽ ഭവന സമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുന്നു. ‘മനസ്സോടിത്തിരി മണ്ണ് ’ ക്യാമ്പയിൻ വഴി 69 സെന്റാണ് ജില്ലയിൽ ലഭിച്ചത്.
ആർദ്രം മിഷൻ:
കരാർ ഏജൻസികളുമായി 
ചർച്ച നടത്തും
ആർദ്രം മിഷന്റെ ഭാഗമായുള്ള നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ കരാർ ഏജൻസികളുമായി ചർച്ച നടത്താൻ മേഖലാ യോഗത്തിൽ തീരുമാനം. ഇതിനായി ബന്ധപ്പെട്ട ഏജൻസികളുടെയും വകുപ്പുകളുടെയും യോഗം വിളിച്ച്‌ ആവശ്യമായ നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കു നിർദേശം നൽകി. ജില്ലയിൽ ചില ഏജൻസികളുടെ പ്രവൃത്തി മന്ദഗതിയിലാണെന്നും ഇക്കാര്യത്തിൽ ഇടപെടൽ വേണമെന്നും കലക്ടർ എസ് ചന്ദ്രശേഖറാണ് യോഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
കുണ്ടൻചാൽ കോളനിയിലെ 
35 കുടുംബങ്ങളെ പുനരധിവസിപ്പിക്കും
മഴക്കാലത്തെ മണ്ണൊലിപ്പിനെ തുടർന്ന് വീടുകൾ അപകടാവസ്ഥയിലായ ചിറക്കൽ കുണ്ടൻചാൽ കോളനിയിലെ 32 കുടുംബങ്ങളെയും പുനരധിവസിപ്പിക്കും. ലൈഫ് പദ്ധതിയിൽപ്പെടുത്തി ഓരോ കുടും ബത്തിനും വീടുവച്ച്‌ നൽകുകയോ കാട്ടാമ്പള്ളിയിൽ ഭവന സമുച്ചയം നിർമിക്കുകയോ ചെയ്യാനാണ് ആലോചന. ഇതിനുള്ള പദ്ധതി ശുപാർശ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചതായി കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു.
വീടുകൾക്ക് കേടുപാട്‌ സംഭവിച്ചതോടെ സംരക്ഷണം ആവശ്യപ്പെട്ട് പ്രദേശവാസികൾ കെ വി സുമേഷ് എം എൽ എക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടറും എസ് സി ഡവലപ്‌മെന്റ് ഓഫീസറും പ്രദേശത്ത് പരിശോധന നടത്തി. കോഴിക്കോട് എൻഐടി സംഘം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഗുരുതര പ്രശ്‌നങ്ങളുള്ള കുടുംബങ്ങളെ നേരത്തെ മാറ്റിപ്പാർപ്പിച്ചിരുന്നു. കൂടുതൽ അപകട സാധ്യത മുന്നിൽക്കണ്ടാണ് മുഴുവൻ കുടംബങ്ങളെയും മാറ്റിപ്പാർപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്. ഇതോടെ വലിയൊരു ആശങ്കക്കാണ് വിരാമമായത്.
കണ്ണൂരിൽ 
സ്ഥിരം ഹജ്ജ് ക്യാമ്പ് 
പരിഗണനയിൽ
ഹജ്ജ് എംബാർക്കേഷൻ പോയിന്റായി ഉൾപ്പെടുത്തിയ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സ്ഥിരം ഹജ്ജ് ക്യാമ്പിന് നടപടിക്ക് നിർദേശം. ഇതിന് സ്ഥലം ലഭ്യമാക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ കിയാലിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഈ വർഷം ഹജ്ജ് എംബാർക്കേഷൻ പോയിന്റായി ഉൾപ്പെടുത്തിയ കാർഗോ കോംപ്ലക്സിൽ താല്ക്കാലികമായാണ് ഹജ്ജ് ക്യാമ്പ് നിർമിച്ചത്. ഹജ്ജ് തീർഥാടനം കഴിഞ്ഞയുടൻ അത് പൊളിച്ചു നീക്കിയിരുന്നു. തുടർ വർഷങ്ങളിലും വിമാനത്താവളം ഹജ്ജ് എംബാർക്കേഷൻ പോയിന്റായി ഉൾപ്പെടുത്താൻ സാധ്യതയുള്ളതിനാലാണ് സ്ഥിരം ഹജ്ജ് ക്യാമ്പ് നിർമിക്കണമെന്ന ആവശ്യമുയർന്നത്.
മലബാറിലെ ഹജ്ജ് തീർഥാടകർക്ക് സൗകര്യപ്രദമായ വിമാനത്താവളമാണ് കണ്ണൂർ. വിമാനത്താവളത്തിന്റെ പുരോഗതിക്ക് മുതൽക്കൂട്ടാവുന്ന ഒരു ഘടകംകൂടിയാണിത്. ഈ വർഷം രണ്ടായിരത്തോളം ഹാജിമാരാണ് കണ്ണൂരിൽനിന്ന്‌ ഹജ്ജ് തീർഥാടനത്തിന് പോയത്.
ജലപാത: 
സ്ഥലമേറ്റെടുക്കൽ 
4 മാസത്തിനകം പൂർത്തിയാക്കണം
കോവളം- –-ബേക്കൽ ജലപാത പദ്ധതിയുടെ ഭാഗമായി കണ്ണൂർ, കാസർകോട് ജില്ലകളിൽ സ്ഥലം ഏറ്റെടുക്കുന്ന നടപടി വേഗത്തിലാക്കാൻ നിർദേശം. ഇതിനായി റവന്യു ഉദ്യോഗസ്ഥനെ ലെയ്‌സൺ ഓഫീസറായി നിയമിക്കാനും തീരുമാനമായി.
കോവളം – –-ബേക്കൽ ജലപാത പദ്ധതിയുടെ ഭാഗമായുള്ള മാഹി – –-വളപട്ടണം ജലപാതയുടെ 105.80 കിലോമീറ്ററാണ് ജില്ലയിലൂടെ പോകുന്നത്. പെരിങ്ങത്തൂർ മുതൽ പയ്യന്നൂർ കൊറ്റിവരെയാണ് ജില്ലയിൽ ജലപാത. 27. 35 കിലോമീറ്റർ കനാലും എരഞ്ഞോളി മുതൽ പെരുമ്പ പുഴവരെ 65 കിലോമീറ്റർ പുഴയും 3.85 കിലോമീറ്റർ സുൽത്താൻ കനാലും ജലപാതയുടെ ഭാഗമാണ്. മൂന്ന് ഭാഗങ്ങളിലായി 27.25 കിലോമീറ്റർ നീളത്തിൽ കനാൽ നിർമാണം ഉൾപ്പെടുന്ന പദ്ധതിക്ക്‌ ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള നടപടികൾ പുരോഗമിക്കുന്നു. ആദ്യ റീച്ചിൽ ഒരു ജലപാത ടണലും മൂന്നാം റീച്ചിൽ മൂന്ന് ജലപാത ടണലും നിർമിക്കണം. സാധ്യതാപഠനത്തിന്‌ കൊങ്കൺ റെയിൽവേ കോർപറേഷനെ നിയോഗിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ആയുർവേദ 
ഗവേഷണ കേന്ദ്രം 
ഒന്നാം ഘട്ടം 
ജനുവരിയിൽ
അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഒന്നാം ഘട്ടം 2024 ജനുവരിയിൽ പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
പടിയൂർ–– കല്യാട് പഞ്ചായത്തിലെ കല്യാട് തട്ടിൽ 311 ഏക്കറിൽ 300 കോടി രൂപ ചെലവിലാണ് കേന്ദ്രം നിർമ്മിക്കുന്നത്. ആദ്യഘട്ട നിർമാണ പ്രവൃത്തിക്ക് 2019 ഫെബ്രുവരി 22നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കല്ലിട്ടത്. കോവിഡും പ്രളയവുമുൾപ്പെടെയുള്ള പ്രതിസന്ധികളെ തുടർന്ന് പ്രവൃത്തി തുടങ്ങാൻ വൈകി. കിഫ്ബി അനുവദിച്ച 59.93 കോടി ഉപയോഗിച്ച് ആശുപത്രി കെട്ടിടം, മാനുസ്‌ക്രിപ്റ്റ് സെന്റർ, ആയുർവേദ ഔഷധ നഴ്സറി, ജൈവമതിൽ എന്നിവയാണ് ആദ്യഘട്ടത്തിൽ. ഏകദേശം 1.80,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒന്നാംഘട്ട നിർമാണ പ്രവൃത്തി പൂർത്തിയാക്കാൻ 69.73 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിർമാണ പ്രവൃത്തിക്കായി 34 ഹെക്ടർ ഭൂമികൂടി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനായി സർക്കാർ 114 കോടി അനുവദിച്ചിരുന്നു. ഒന്നാംഘട്ട പ്രവൃത്തികളുടെ 30 ശതമാനം പൂർത്തിയായി.

Related posts

വോ​ട്ടെണ്ണ​ൽ ഏ​ഴ് കേ​ന്ദ്ര​ങ്ങ​ളി​ൽ

Aswathi Kottiyoor

അ​ക്ഷ​യ പ​ദ്ധ​തി ഇ​രു​പ​താം വ​ർ​ഷ​ത്തി​ലേ​ക്ക്

Aswathi Kottiyoor

ഇന്ന് കോവിഡ് വാക്‌സിനേഷന്‍ 32 കേന്ദ്രങ്ങളില്‍.

WordPress Image Lightbox