26.4 C
Iritty, IN
May 15, 2024
  • Home
  • Kerala
  • കോഴിക്കോട് വവ്വാലിൻ്റെ സാന്നിധ്യമുളള സ്ഥലങ്ങളിലെ തെങ്ങ്, പന എന്നിവയിലെ പാനീയമോ ഫലങ്ങളോ ഉപയോഗിക്കരുത്;മന്ത്രി വീണാ ജോർജ്ജ്
Kerala

കോഴിക്കോട് വവ്വാലിൻ്റെ സാന്നിധ്യമുളള സ്ഥലങ്ങളിലെ തെങ്ങ്, പന എന്നിവയിലെ പാനീയമോ ഫലങ്ങളോ ഉപയോഗിക്കരുത്;മന്ത്രി വീണാ ജോർജ്ജ്

കോഴിക്കോട് വവ്വാലിൻ്റെ സാന്നിധ്യമുളള സ്ഥലങ്ങളിലെ തെങ്ങ്, പന എന്നിവയിൽ നിന്നുള്ള പാനീയമോ ഫലങ്ങളോ ഉപയോഗിക്കരുതെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ്. നന്നായി വേവിച്ച ഇറച്ചി ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ചട്ടം 300 പ്രകാരമുള്ള പ്രസ്താവന നടത്തുകയായിരുന്നു ആരോഗ്യ‌മന്ത്രി.

ശരീര സ്രവങ്ങളിലൂടെ രോഗം പടരും. രോഗ ലക്ഷണം ഇല്ലാത്തവരിൽ നിന്നും നിപ മറ്റൊരാളിലേക്ക് പടരില്ല. കോഴിക്കോട് ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണം. ‌ആവശ്യമില്ലാത്ത സാഹചര്യത്തിൽ ആശു‌പത്രി സന്ദർശനം ഒഴിവാക്കണം. വവ്വാൽ അല്ലാതെ മറ്റൊരു സസ്തനിയിൽ നിന്നും രോഗം പടരുന്നതായി കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണം ഉള്ള കുട്ടികളെ സ്കൂളിൽ വിടരുതെന്നും മന്ത്രി പറഞ്ഞു.

Related posts

കോവിഡ് വ്യാപനത്തിനെതിരെ ‘കവചം’ തീര്‍ക്കുന്ന കോഴിക്കോട് കോര്‍പ്പറേഷന്റെ മെഗാ വാക്സിനേഷന്‍ യജ്ഞം ഒരു മികച്ച മാതൃക

Aswathi Kottiyoor

അബുദാബിയിൽ നടപ്പാതയിൽ സൈക്കിൾ ഓടിച്ചാൽ 500 ദിർഹം പിഴ

Aswathi Kottiyoor

സ്ത്രീപക്ഷ നവകേരളം: സമൂഹം ഒന്നാകെ ഉയര്‍ന്ന് ചിന്തിക്കണം- നിമിഷ സജയന്‍

Aswathi Kottiyoor
WordPress Image Lightbox