24.5 C
Iritty, IN
November 28, 2023
  • Home
  • Kanichar
  • അനുമോദന സദസ്സ് സംഘടിപ്പിച്ച്, നെയ്‌ബർഹൂഡ് റെസിഡൻസ് അസോസിയേഷൻ
Kanichar Kerala

അനുമോദന സദസ്സ് സംഘടിപ്പിച്ച്, നെയ്‌ബർഹൂഡ് റെസിഡൻസ് അസോസിയേഷൻ

അനുമോദന സദസ്സ് സംഘടിപ്പിച്ച്, നെയ്‌ബർഹൂഡ് റെസിഡൻസ് അസോസിയേഷൻ


കണിച്ചാർ :കണിച്ചാർ ഡോ : പൽപ്പു മെമ്മോറിയൽ യു. പി സ്കൂളിൽനിന്ന് വിരമിച്ച അധ്യാപകനും അസോസിയേഷൻ മുൻ പ്രസിഡണ്ടുമായ പി. കെ തങ്കച്ചൻ മാസ്റ്റർക്കും എസ്എസ്എൽസി, +2 പരീക്ഷയിൽ ഉന്നതവിജയം നേടിയ അസോസിയേഷനിലെ വിദ്യാർത്ഥികൾക്കുമായാണ് അനുമോദന സദസ്സ് സംഘടിപ്പിച്ചത്.

പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ :സണ്ണി ജോസഫ് അനുമോദന സദസ്സ് ഉദ്ഘാനം നിർവ്വഹിച്ചതിനോടൊപ്പം പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ ഇ.സി ഷിജു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ തോമസ് വടശ്ശേരിൽ, അസോസിയേഷൻ മുൻ സെക്രട്ടറി വർഗീസ് കല്ലുവേലിൽ, അസോസിയേഷൻ മെമ്പർ ഇ.കെ രഞ്ജിത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൂടാതെ അസോസിയേഷൻ സെക്രട്ടറി സനീഷ് കെ സ്കറിയ, ജിബിൻ ജെയ്സൺ തുടങ്ങിയവരും സംസാരിച്ചു.

കണിച്ചാർ പഞ്ചായത്ത്‌ അഞ്ചാം വാർഡിൽ കഴിഞ്ഞ 2 വർഷമായി പ്രവർത്തിച്ചുവരുന്ന റെസിഡൻസ് അസോസിയേഷനാണ് നെയ്‌ബർഹൂഡ് റെസിഡൻസ് അസോസിയേഷൻ.

Related posts

അനിശ്ചിതത്വം നീങ്ങി; ഭവനനിർമാണ ബോർഡ് വീണ്ടും നിർമാണമേഖലയിലേക്ക്

Aswathi Kottiyoor

പെട്രോളിയം ഡീലേഴ്സ് സെപ്റ്റംബര്‍ 23 ന് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു

Aswathi Kottiyoor

ജനപ്രീതി നേടി ‘ടുക്സി’ ബുക്കിംഗ് ആപ്പ്, കൂടുതൽ നഗരങ്ങളിലേക്ക് ഉടൻ വ്യാപിപ്പിക്കും

Aswathi Kottiyoor
WordPress Image Lightbox