23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ആദ്യദിനം സ്‌കൂളുകളിലെത്തിയത്‌ 82.77 ശതമാനം വിദ്യാർഥികൾ
Kerala

ആദ്യദിനം സ്‌കൂളുകളിലെത്തിയത്‌ 82.77 ശതമാനം വിദ്യാർഥികൾ

കോവിഡ് ലോക്‌ഡൗണിന് ശേഷം സ്‌കൂളുകൾ പൂർണമായി തുറന്ന ആദ്യദിനം തന്നെ സംസ്ഥാനത്ത് മൊത്തം ശരാശരി 82.77 ശതമാനം വിദ്യാർത്ഥികൾ ഹാജരായി. എൽ പി, യു പി ഹൈസ്‌കൂൾ വിഭാഗത്തിൽ 80.23 ശതമാനം വിദ്യാർത്ഥികൾ ഹാജരായി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 82.18 ശതമാനം പേരും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 85.91 ശതമാനം പേരും സ്‌കൂളുകളിൽ ഹാജരായി.

എൽ പി, യു പി, ഹൈസ്‌കൂൾ വിഭാഗത്തിൽ കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഹാജരായത്, 93 ശതമാനം, പത്തനംതിട്ടയിലാണ് കുറവ് ഹാജർനില, 51.9 ശതമാനം. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഏറ്റവുമധികം ഹാജർനില രേഖപ്പെടുത്തിയത് കാസർഗോഡ് ആണ്, 88.54 ശതമാനം. ഏറ്റവും കുറവ് ഹാജർനില എറണാകുളത്ത് ആണ്, 72.28ശതമാനം.

വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹാജർനില കൂടുതൽ രേഖപ്പെടുത്തിയ എറണാകുളത്ത് 97 ശതമാനവും കുറവ് രേഖപ്പെടുത്തിയ കണ്ണൂരിൽ 71.48 ശതമാനവും പേരും സ്‌കൂളുകളിലെത്തി. മികച്ച ഹാജർനിലയെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. മുന്നൊരുക്കങ്ങൾ ഗുണം ചെ‌യ്‌തു. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാവർക്കും മന്ത്രി വി നന്ദി അറിയിച്ചു.

Related posts

പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങൾ പഠിപ്പിക്കാൻ ഹരിത പാഠശാലകളുമായി ഹരിത കേരളം മിഷൻ

Aswathi Kottiyoor

വള്ളിത്തോട് കിളിയന്തറയിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Aswathi Kottiyoor

പമ്പയിൽ നിന്ന് 3 മണിക്ക് ശേഷം മല കയറാന്‍ അനുവദിക്കില്ല

Aswathi Kottiyoor
WordPress Image Lightbox