23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ബിഎസ്എൻഎലിനെ മാറ്റി, കെ–ഫോൺ വന്നതുമില്ല; ഇഴഞ്ഞ് സ്കൂൾ ഇന്റർനെറ്റ്.
Kerala

ബിഎസ്എൻഎലിനെ മാറ്റി, കെ–ഫോൺ വന്നതുമില്ല; ഇഴഞ്ഞ് സ്കൂൾ ഇന്റർനെറ്റ്.

അധ്യയന വർഷത്തിന്റെ രണ്ടാം പാദം ആരംഭിച്ചിട്ടും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഇന്റർനെറ്റ് കണക്‌ഷൻ പൂർണതോതിൽ പുനഃസ്ഥാപിക്കാനായില്ല. കഴിഞ്ഞ അധ്യയന വർഷം വരെ സ്കൂളുകളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നൽകിയിരുന്ന ഇന്റർനെറ്റ് കണക്‌ഷനുകൾ ഒഴിവാക്കി, സർക്കാരിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതിയായ കെ–ഫോണിലേക്കു മാറണമെന്ന നിർദേശമാണ് സ്കൂളുകളിലെ സൗജന്യ ഇന്റർനെറ്റിനെ പ്രതിസന്ധിയിലാക്കിയത്. എല്ലാ ക്ലാസുകളും സ്മാർട് ക്ലാസ്മുറികളായ ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലത്തിൽ പാഠ്യ പ്രവർത്തനത്തിന് ഇന്റർനെറ്റ് കണക്‌ഷൻ അനിവാര്യമാണെങ്കിലും പകുതി ഇടങ്ങളിൽ പോലും കണക്‌ഷൻ നൽകാൻ കെ ഫോണിനായിട്ടില്ല. പതിനായിരത്തോളം എൽപി, യുപി സ്കൂളുകളിലും ഇതു തന്നെയാണ് അവസ്ഥ.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 4752 സ്കൂളുകളാണുള്ളത്. ഇതിൽ 1300 സ്കൂളുകളിൽ മാത്രമേ ഇതുവരെ ഇന്റർനെറ്റ് എത്തിക്കാനായിട്ടുള്ളൂ എന്നാണ് ഓണാവധിക്കു മുൻപു വിദ്യാഭ്യാസ വകുപ്പ് വിളിച്ച അവലോകന യോഗത്തിൽ കെ–ഫോൺ അറിയിച്ചത്. മൂവായിരത്തോളം സ്കൂളുകളിൽ കണക്‌ഷൻ കേബിളുകൾ എത്തിച്ചിട്ടുണ്ട്. ആയിരത്തി എഴുനൂറിലേറെ സ്കൂളുകളിൽ കേബിൾ പോലും എത്തിക്കാനുമായിട്ടില്ല. ഈ മാസം 20നു മുൻപ് മുഴുവൻ സ്കൂളുകളിലും ഇന്റർനെറ്റ് എത്തിക്കും എന്നായിരുന്നു കെ–ഫോൺ അധികൃതർ അവലോകന യോഗത്തിൽ നൽകിയ ഉറപ്പ്.ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക ഏജൻസിയായ കൈറ്റ് മുഖേന നൽകിയിരുന്ന ബിഎസ്എൻഎൽ ഇന്റർനെറ്റ് കണക്‌ഷനു നികുതി അടക്കം 11,800 രൂപയായിരുന്നു വാർഷിക നിരക്ക്. 100 എംബിപിഎസ് വേഗത്തിൽ പരിധിയില്ലാത്ത ഇന്റർനെറ്റായിരുന്നു നൽകിയിരുന്നത്. എൽപി, യുപി ക്ലാസുകളിൽ പാഠ്യപ്രവർത്തനത്തിനു കാര്യമായി ഇന്റർനെറ്റ് ഉപയോഗിക്കാത്തതിനാൽ പ്രതിവർഷം 5000 രൂപ നിരക്കുള്ള വേഗം കുറഞ്ഞ ഇന്റർനെറ്റ് ആണ് ബിഎസ്എൻഎൽ നൽകിയിരുന്നത്. ഈ കണക്‌ഷനുകളാണ് പൂർണമായി ഒഴിവാക്കി കെ–ഫോണിലേക്കു മാറ്റണമെന്ന് സർക്കാർ കഴിഞ്ഞ അധ്യയന വർഷം തന്നെ ഉത്തരവിറക്കിയത്. പക്ഷേ സൗജന്യ കണക്‌ഷനുകളുടെയെല്ലാം കാര്യത്തിൽ വാഗ്ദാനം പാലിക്കാനാകാതെ ഇഴഞ്ഞു നീങ്ങുന്ന കെ–ഫോൺ സ്കൂളുകളെയും പ്രതിസന്ധിയിലാക്കുകയായിരുന്നു. ആദ്യം 10 എംബിപിഎസ് വേഗത്തിലുള്ള ഇന്റർനെറ്റ് ആണ് കെ–ഫോൺ വഴി നൽകാൻ തീരുമാനിച്ചത്. പിന്നീട് 100 എംബിപിഎസ് ആക്കി ഉയർത്താൻ തീരുമാനിച്ചു.

അത് അധ്യാപകരുടെ ഭാരം

പിടിഎ ഫണ്ട് ഉപയോഗിച്ച് ബിഎസ്എൻഎൽ കണക്‌ഷനുകൾ നിലനിർത്തിയും അധ്യാപകർ സ്വന്തം ഫോണിലെയടക്കം ഡേറ്റ ഉപയോഗിച്ചുമാണ് നിലവിൽ പല സ്കൂളുകളും ഇന്റർനെറ്റ് ലഭ്യമാക്കുന്നത്.

Related posts

ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍ : ‘ഫയല്‍ ക്യൂ മാനേജ്‌മെന്റ്’ സംവിധാനവുമായി മോട്ടര്‍ വാഹന വകുപ്പ്.

Aswathi Kottiyoor

പോ​ലീ​സ് സ്റ്റേ​ഷ​നിൽ സൂ​ക്ഷി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ നീ​ക്കാൻ നി​ർ​ദേ​ശം

Aswathi Kottiyoor

തെരുവുനായ ആക്രമണം: നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

Aswathi Kottiyoor
WordPress Image Lightbox