24.5 C
Iritty, IN
November 28, 2023
  • Home
  • Delhi
  • അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ കെട്ടിടത്തില്‍ നിന്നും വീണു; ഒരു മരണം –
Delhi Iritty Kanichar kannur Kelakam Kerala Kottiyoor Peravoor Thiruvanandapuram Uncategorized

അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ കെട്ടിടത്തില്‍ നിന്നും വീണു; ഒരു മരണം –


കോഴിക്കോട്: കോഴിക്കോട് വടകരയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ബിഹാര്‍ സ്വദേശി സിക്കന്ദര്‍ കുമാറാണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഘർഷം. സംഭവത്തിൽ വടകര പോലീസ് അന്വേഷണം ആരംഭിച്ചു.

സംഘർഷത്തെത്തുടർന്ന് വടകര ജെ.ടി റോഡിലെ താമസസ്ഥലത്തെ ഇരുനില കെട്ടിടത്തില്‍ നിന്നും ഇരുവരും താഴേയ്ക്ക് വീണിരുന്നു. അപകടത്തിൽ പരിക്കേറ്റ സിക്കന്ദറിനെ പരിസരവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

​ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ വ്യക്തി നിലവിൽ ചികിത്സയിലാണ്. ഇവരോടൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടതായാണ് വിവരം.

Related posts

കണ്ണൂരിൽ നവ കേരള സദസ് വേദിയിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്‌, പൊലീസ് തടഞ്ഞു, ജലപീരങ്കി, സംഘർഷം

Aswathi Kottiyoor

രണ്ടുമാസത്തിനിടയിൽ അഞ്ചാം തവണ, വില്ലേജ് ഓഫീസിൽ പിന്നെയും തീ; ഇത്തവണ പൊലീസ് കാവൽ നിൽക്കവേ

Aswathi Kottiyoor

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.35 അടിയായി ; ഏത് നിമിഷവും തുറക്കാമെന്ന് തമിഴ്നാട്.

Aswathi Kottiyoor
WordPress Image Lightbox