27.1 C
Iritty, IN
May 18, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത.*
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത.*

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവോണ ദിവസമായ സെപ്റ്റംബര്‍ എട്ടിന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ട്.

തെക്കന്‍ കര്‍ണാടകക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നു. അടുത്ത 24 മണിക്കൂറിനുളില്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. അതിന്റെ സ്വാധീനത്താല്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെയെല്ലാം ഫലമായാണ് വ്യാപക മഴ പ്രതീക്ഷിക്കുന്നത്.

ഇതിനിടെ വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ റെഡ്‌ അലര്‍ട്ട് പിന്‍വലിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

Related posts

സ​​പ്ലൈ​​കോ ഓ​​ണം ഫെ​​യ​​ർ 26 മു​​ത​​ൽ സ​​പ്ലൈ​​കോ ഓ​​ണ​​ക്കി​​റ്റി​​ന് 1000 രൂ​​പ

Aswathi Kottiyoor

സ്വ​ന്ത​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്കും വാ​ക്സി​ൻ

Aswathi Kottiyoor

പ്രശ്‌നോത്തരി 20ന്

Aswathi Kottiyoor
WordPress Image Lightbox