37.6 C
Iritty, IN
May 2, 2024
  • Home
  • Kerala
  • മംഗളവനം ബഫർസോണിൽ ജനവാസമേഖല ഉണ്ടാകില്ല
Kerala

മംഗളവനം ബഫർസോണിൽ ജനവാസമേഖല ഉണ്ടാകില്ല

കൊച്ചി നഗരമധ്യത്തിലെ മംഗളവനത്തിന്റെ ബഫർസോൺ ആൾത്താമസമില്ലാത്ത പ്രദേശത്തുമാത്രമായി പരിമിതപ്പെടുത്തും. മേയർ എം അനിൽകുമാർ, ടി ജെ വിനോദ്‌ എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനം. അതനുസരിച്ച്‌ വനംവകുപ്പ്‌ തയ്യാറാക്കിയ ബഫർസോൺതന്നെയാകും നിലനിൽക്കുക.

മംഗളവനത്തിന്റെ ഒരുകിലോമീറ്റർ ചുറ്റളവിലെ നാലു ഡിവിഷനുകളിലെയും കൗൺസിലർമാരുടെ നേതൃത്വത്തിൽ റസിഡന്റ്‌സ് അസോസിയേഷനുകൾ, വനം, വില്ലേജ്, നഗരസഭയിലെ എൻജിനിയറിങ്, റവന്യു ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്തയോഗം ഞായറാഴ്‌ചചേരും. മംഗളവനത്തിന്റെ പരിസരത്തെ റെയിൽവേ സ്റ്റേഷൻ പ്രദേശംമാത്രമാകും ബഫർസോണിൽ ഉൾപ്പെടുക. സമീപത്തെ കോളനി നിവാസികളെ ബഫർസോണിൽനിന്ന് ഒഴിവാക്കിയാണ്‌ വനംവകുപ്പ്‌ സോൺ നിർണയിച്ചത്‌.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മംഗളവനത്തിന്റെ ഒരുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ പാർപ്പിടങ്ങളും വാണിജ്യനിർമാണങ്ങളും ബഫർസോണിൽ ഉൾപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കും. മംഗളവനത്തിന് ഒരുകിലോമീറ്റർ ചുറ്റളവിലെ താമസക്കാർക്ക് ബുദ്ധിമുട്ട്‌ ഉണ്ടാകാതിരിക്കാനും നഗരസഭ ശ്രദ്ധിക്കും. എൻജിനിയറിങ് കോളേജുകളിലെ വിദ്യാർഥികളെക്കൂടി പങ്കെടുപ്പിച്ച്‌ വിശദസർവേ നടത്തും.

വനംവകുപ്പിന്റെ ഉപഗ്രഹസർവേയിൽ വിട്ടുപോയ എല്ലാ കെട്ടിടങ്ങളും വിവരശേഖരണത്തിന്റെ ഭാഗമായി രേഖപ്പെടുത്തി സർക്കാരിലേക്ക് സമർപ്പിക്കും. പ്രദേശവാസികൾക്കുള്ള സംശയങ്ങൾ ദുരീകരിക്കാൻ കൗൺസിലർമാരെ ബന്ധപ്പെടാം. സ്ഥിരംസമിതി അധ്യക്ഷൻ പി ആർ റെനീഷ്, കൗൺസിലർ മിനി ദിലീപ്, നഗരസഭാ ഉദ്യോഗസ്ഥർ, വനംവകുപ്പ്‌ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related posts

ഓൺലൈൻ ഗെയിമിന് അടിപ്പെടുന്ന കുട്ടികൾക്കായി ഡിജിറ്റൽ ഡി-അഡിക്‌ഷൻ സെന്ററുകൾ വരുന്നു.

Aswathi Kottiyoor

കെട്ടിട നിർമാതാക്കൾ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണം: മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

വസ്ത്രധാരണത്തെ തുറിച്ചുനോക്കേണ്ടതില്ല, മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ ടീച്ചര്‍ക്ക് പറയാനുള്ളത്.

Aswathi Kottiyoor
WordPress Image Lightbox