27.7 C
Iritty, IN
May 17, 2024
  • Home
  • Uncategorized
  • പാലക്കാട്ടെ പൊള്ളും ചൂടിൽ നൂറുമേനി, ഇത് മൂന്ന് കൂട്ടുകാരുടെ വിജയഗാഥ; തണ്ണിശ്ശേരിയിലെ തണ്ണിമത്തൻ കാഴ്ചകൾ
Uncategorized

പാലക്കാട്ടെ പൊള്ളും ചൂടിൽ നൂറുമേനി, ഇത് മൂന്ന് കൂട്ടുകാരുടെ വിജയഗാഥ; തണ്ണിശ്ശേരിയിലെ തണ്ണിമത്തൻ കാഴ്ചകൾ

പാലക്കാട്: കൊടും ചൂടിൽ കൃഷി നശിച്ച വാർത്തകൾ പാലക്കാട്‌ നിന്നു പലതവണ കേട്ടിട്ടുണ്ട്. എന്നാൽ കനത്ത ചൂടിൽ തന്നെ കൃഷിയിറക്കി നൂറു മേനി കൊയ്ത മൂവർ സംഘം ഉണ്ട് പാലക്കാട്‌ തണ്ണിശ്ശേരിയിൽ.

തണ്ണിശ്ശേരിയിലെ തണ്ണിമത്തൻ കാഴ്ചകൾ- നിഷാന്ത്, ഉമ്മർ, ജോൺസ് എന്നിവരുടെ കഥയാണ്. മണ്ണിൽ സൗഹൃദം വിതച്ചു വിജയം കൊയ്ത കഥ. ഒരു കാർഷിക ക്യാമ്പിൽ വെച്ചാണ് പരിചയപ്പെട്ടത്. അവിടെ തുടങ്ങിയ ആലോചനയാണ് തണ്ണിമത്തൻ കൃഷിയിലെത്തിയത്. മൊത്തം 85 സെന്‍റ് സ്ഥലം. 45 സെന്‍റിൽ തണ്ണിമത്തൻ കൃഷി ചെയ്തു. ബാക്കി സ്ഥലത്ത് വെണ്ടയും കുറ്റിപ്പയറും കൃഷി ചെയ്തു. ഒരു ലക്ഷം രൂപ ചെലവാക്കിയാണ് കൃഷിയിറക്കിയത്. വഴിയരിയിൽ തന്നെ ചെറിയൊരു കട വെച്ച് മൂവരും ചേർന്നാണ് വില്പന. കിലോയ്ക്ക് 30 രൂപ നിരക്കിലാണ് വിൽപ്പന. കച്ചവടം തകൃതിയായി പുരോഗമിക്കുകയാണ്.

Related posts

വീട്ടിലെ ചടങ്ങിന് അയൽവാസിയുടെ സ്വർണം കടംവാങ്ങി, തിരികെ ചോദിച്ചപ്പോൾ പ്രതികരണമില്ല; ഡാമിൽ പലകഷണങ്ങളായി മൃതദേഹം

Aswathi Kottiyoor

ആംബുലൻസ് ഇടിച്ചു വയോധികന് ദാരുണാന്ത്യം

Aswathi Kottiyoor

ജനം പ്രാണവായുവിനായി പരക്കം പായുമ്പോള്‍ മുഖ്യമന്ത്രി എവിടെയാണ് ?: മുരളീധരൻ

Aswathi Kottiyoor
WordPress Image Lightbox