27.7 C
Iritty, IN
May 17, 2024
  • Home
  • Kerala
  • കായികതാരം പി യു ചിത്ര വിവാഹിതയായി
Kerala

കായികതാരം പി യു ചിത്ര വിവാഹിതയായി

മലയാളി കായികതാരം പി യു ചിത്ര വിവാഹിതയായി. പാലക്കാട് മുണ്ടൂര്‍ സ്വദേശിനിയാണ് ചിത്ര. പൊലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരന്‍. ഇന്ത്യന്‍ റെയില്‍വേയില്‍ സീനിയര്‍ ക്ലാര്‍ക്കാണ് ചിത്ര. ബംഗളൂരുവിലെ അത്‌ലറ്റിക്ക് ക്യാമ്പിലെ പരിശീലനത്തിനിടെ കഴിഞ്ഞ സെപ്തംബറിലായിരുന്നു വിവാഹനിശ്ചയം. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.ഏഷ്യന്‍ ഗെയിംസിന് വേണ്ടിയുളള പരിശീലനത്തിലാണ് ഇപ്പോള്‍ ചിത്ര. കുടുംബജീവിതത്തിനൊപ്പം തന്നെ തന്റെ കായിക കരിയര്‍ പ്രതിസന്ധികളില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാകുമെന്നതാണ് പ്രതീക്ഷയെന്ന് ചിത്ര പറഞ്ഞു.2016 സൗത്ത് ഏഷ്യന്‍ ഗെയിംസിലും 2017 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 1500 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യക്കായി ചിത്ര സ്വര്‍ണം നേടിയിരുന്നു. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലും നേടിയിട്ടുണ്ട്.

Related posts

കണ്ണൂർ വിമാനത്താവളത്തിൽ 67 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ഇലന്തൂർ ആഭിചാരക്കൊല; പത്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

Aswathi Kottiyoor
WordPress Image Lightbox