25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ബ​ഫ​ർ​സോ​ൺ: ഫീ​ൽ​ഡ് സ​ർ​വെ വേ​ഗ​ത്തി​ലാ​ക്കും, കോ​ട​തി​യി​ല്‍ ന​ല്‍​കി​യ രേ​ഖ പു​റ​ത്തു​വി​ടും
Kerala

ബ​ഫ​ർ​സോ​ൺ: ഫീ​ൽ​ഡ് സ​ർ​വെ വേ​ഗ​ത്തി​ലാ​ക്കും, കോ​ട​തി​യി​ല്‍ ന​ല്‍​കി​യ രേ​ഖ പു​റ​ത്തു​വി​ടും

ബ​ഫ​ർ​സോ​ൺ വി​ഷ​യ​ത്തി​ൽ ഫീ​ൽ​ഡ് സ​ർ​വെ വേ​ഗ​ത്തി​ലാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കി സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ആ​ധി​കാ​രി​ക രേ​ഖ പു​റ​ത്തു​വി​ടാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഫീ​ൽ​ഡ് സ​ർ​വേ റി​പ്പോ​ർ​ട്ടും സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കും. സ​ർ​വെ​യ്ക്കു പ​രി​ശീ​ല​നം ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ടീ​മു​ക​ളെ നി​യോ​ഗി​ക്കും.

ബ​ഫ​ർ​സോ​ൺ ഹെ​ൽ​പ് ഡെ​സ്ക് രൂ​പീ​ക​രി​ക്കാ​ൻ ബു​ധ​നാ​ഴ്ച വ​നം, റ​വ​ന്യൂ, ത​ദ്ദേ​ശ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത യോ​ഗം വി​ളി​ച്ചു. 115 വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രും വ​നം, ത​ദ്ദേ​ശ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും മ​ന്ത്രി​മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ബ​ഫ​ർ​സോ​ൺ വി​ദ​ഗ്ധ സ​മി​തി​യു​ടെ കാ​ലാ​വ​ധി ര​ണ്ടു​മാ​സം നീ​ട്ടാ​നും തീ​രു​മാ​ന​മാ​യി. ഈ ​മാ​സം 30 ന് ​സ​മി​തി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് പു​തി​യ തീ​രു​മാ​നം.

പ​രാ​തി ന​ൽ​കാ​നു​ള്ള സ​മ​യം അ​ടു​ത്ത മാ​സം അ​ഞ്ചു​വ​രെ നീ​ട്ടി. സു​പ്രീം കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ കൂ​ടു​ത​ൽ സ​മ​യം ചോ​ദി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ഉ​പ​ഗ്ര​ഹ സ​ർ​വേ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും സ​മ​യം നീ​ട്ടി ചോ​ദി​ക്കും.

ബ​ഫ​ര്‍ സോ​ണ്‍ വി​ഷ​യ​ത്തി​ല്‍ സു​പ്രീം കോ​ട​തി​യി​ല്‍ ന​ല്‍​കി​യ​താ​ണ് ആ​ധി​കാ​രി​ക രേ​ഖ. സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഈ ​രേ​ഖ​യെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കി കൊ​ണ്ടു​ള്ള രേ​ഖ​യാ​ണ് സു​പ്രീം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്. ഇ​ത് പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ് യോ​ഗം തീ​രു​മാ​നി​ച്ച​ത്.

വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ഉ​പ​ഗ്ര​ഹ സ​ര്‍​വെ റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​പ്പാ​ണ് വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യ​ത്. മാ​പ്പ് ഒ​രു ആ​ധി​കാ​രി​ക രേ​ഖ​യ​ല്ല. ഒ​രു വി​വ​ര​ശേ​ഖ​ര​ണം മാ​ത്ര​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് സ​ര്‍​ക്കാ​ർ നി​ല​പാ​ട് ജ​ന​ങ്ങ​ളെ അ​റി​യി​ച്ച് ആ​ശ​ങ്ക​യ​ക​റ്റാ​ന്‍ സു​പ്രീം കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ആ​ധി​കാ​രി​ക രേ​ഖ പു​റ​ത്തു​വി​ടാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

Related posts

42 പൊതുമേഖലാ സ്ഥാപനത്തിൽ 361 ഏക്കർ , അധികഭൂമിയിൽ വ്യവസായം : പി രാജീവ്‌

Aswathi Kottiyoor

ചാരായ നിരോധനത്തിന് 25 വർഷം…………

Aswathi Kottiyoor

പരിസ്ഥിതി ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

Aswathi Kottiyoor
WordPress Image Lightbox