കണ്ണൂർ: ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന ക്ഷീരകർഷകരെ തൊഴിലുറപ്പിൽ ഉൾപ്പെടുത്തണമെന്ന് കേരള കോൺഗ്രസ്-ബി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി. കണ്ണൂർ ജവഹർ പബ്ലിക്ക് ലൈബ്രറി ഹാളിൽ ചേർന്ന ജില്ലാ എക്സിക്യൂട്ടിന്റെയും പോഷക സംഘടനാ ഭാരവാഹികളുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് പശുപരിപാലനത്തിലൂടെ ശുദ്ധമായ പാൽ നല്കുന്ന ക്ഷീരകർഷകർ വളരെ നഷ്ടത്തിലാണ് ഈ തൊഴിലുമായി മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.എസ്. ജോസഫ് അധ്യക്ഷത വഹിച്ചു.
നേതാക്കളായ രതീഷ് ചിറക്കൽ, ഷോണി അറയ്ക്കൽ, വി. ശശിധരൻ, ജോയിച്ചൻ മണിമല, തോമസ്കുട്ടി വെമ്പേനി, ബേബി സുരേഷ്, പി.വി. ജോർജ്, കെ.സി. വർഗീസ്, പി.കെ. മാത്യു, ജോൺ മാനുവൽ എന്നിവർ പ്രസംഗിച്ചു.
previous post