21.6 C
Iritty, IN
February 23, 2024
  • Home
  • kannur
  • പോ​ലീ​സി​ന്‍റെ ജാ​ഗ്ര​ത ഫ​ലം ക​ണ്ടു​തു​ട​ങ്ങി; നിരീക്ഷണം ശക്തമാക്കും
kannur

പോ​ലീ​സി​ന്‍റെ ജാ​ഗ്ര​ത ഫ​ലം ക​ണ്ടു​തു​ട​ങ്ങി; നിരീക്ഷണം ശക്തമാക്കും

ക​ണ്ണൂ​ർ: ക്ലാ​സ് ക​ട്ട് ചെ​യ്ത് ക​റ​ങ്ങി​ന​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ വി​വ​ര​മ​റി​ഞ്ഞു​തു​ട​ങ്ങി. ഇ​ന്ന​ലെ സ്കൂ​ൾ ക​ട്ട് ചെ​യ്ത് ഒ​രു വി​ദ്യാ​ർ​ഥി​പോ​ലും പു​റ​ത്ത് ക​റ​ങ്ങി​ന​ട​ക്കാ​ൻ തു​നി​ഞ്ഞി​ല്ല. സി​റ്റി പോ​ലീ​സ് ആ​വി​ഷ്ക​രി​ച്ച വാ​ച്ച് ദ ​സ്റ്റു​ഡ​ന്‍റ് പ​ദ്ധ​തി ഫ​ലം ക​ണ്ടു തു​ട​ങ്ങി​യെ​ന്ന് അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ടി.​കെ. ര​ത്ന​കു​മാ​ർ പ​റ​ഞ്ഞു. പ​രി​ശോ​ധ​ന എ​ല്ലാ ദി​വ​സ​വും തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ​യാ​ഴ്ച പോ​ലീ​സ് പ​രി​ശോ​ധ​യി​ൽ പെ​ൺ​കു​ട്ടി​ക​ളു​ൾ​പ്പെ​ടെ 11 പേ​ർ പി​ടി​യി​ലാ​യി​രു​ന്നു. പ​യ്യാ​ന്പ​ലം ബീ​ച്ച്, ക​ണ്ണൂ​ർ കോ​ട്ട, സി​നി​മാ തി​യേ​റ്റ​റു​ക​ൾ, മാ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് ക്ലാ​സി​ൽ ക​യ​റാ​തെ ചു​റ്റി​ക്ക​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ക​റ​ങ്ങി​ന​ട​ന്ന കു​ട്ടി​ക​ളു​ടെ വി​വ​രം പോ​ലീ​സ് സ്കൂ​ൾ അ​ധി​കൃ​ത​രെ​യും വീ​ട്ടു​കാ​രെ​യും അ​റി​യി​ച്ചു.
ഇ​തോ​ടെ സ്കൂ​ൾ​സ​മ​യ​ങ്ങ​ളി​ൽ ക​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. അ​തി​നാ​ൽ​ത്ത​ന്നെ സാ​ഹ​സ​ത്തി​ന് മു​തി​രാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ന​ലെ ശ്ര​മി​ച്ചി​ല്ല.
സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ടി.​കെ. ര​ത്ന​കു​മാ​ർ, വ​നി​താ ഇ​ൻ​സ്പെ​ക്‌​ട​ർ ടി.​പി. സു​ധ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 15 ഓ​ളം പോ​ലീ​സു​കാ​ർ ടീ​മാ​യി തി​രി​ഞ്ഞാ​ണ് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള പാ​ർ​ക്കു​ക​ളി​ലും മാ​ളു​ക​ളി​ലും സി​നി​മാ തി​യേ​റ്റ​റു​ക​ളി​ലു​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​ന്നു​മു​ത​ൽ മ​ഫ്ടി​യി​ലു​ള്ള പോ​ലീ​സു​കാ​ർ വി​ദ്യാ​ർ​ഥി​ക​ളെ നി​രീ​ക്ഷി​ക്കും.
അതേസമയം, വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കാ​നാ​യി ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ബ​സ്‌​സ്റ്റാ​ൻ​ഡു​ക​ളി​ൽ പോ​ലീ​സി​നെ നി​യോ​ഗി​ച്ചു. ആ​ദ്യ​മെ​ത്തു​ന്ന കു​ട്ടി​ക​ളെ ആ​ദ്യം പു​റ​പ്പെ​ടു​ന്ന ബ​സു​ക​ളി​ൽ വ​രി​നി​ൽ​ക്കാ​തെ ത​ന്നെ ക​യ​റ്റി​വി​ട്ടു. ബ​സ് ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും സ​ഹ​ക​രി​ച്ചു. ഒ​രേ ബ​സി​ൽ എ​ല്ലാ​വ​രും ക​യ​റു​ന്ന സ്ഥി​തി ഒ​ഴി​വാ​ക്കി​യാ​ണ് ഇ​ന്ന​ലെ യാ​ത്ര ചെ​യ്ത​ത്.

Related posts

എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു; മൂന്ന് കുട്ടികൾ ചികിത്സയിൽ

Aswathi Kottiyoor

പോക്സോ കേസ്: 63കാരന് അഞ്ചുവർഷം തടവും പിഴയും

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox