23.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • ക​ണ്ണൂ​ർ ദ​സ​റ ഹ​രി​തോ​ത്സ​വ​മാ​കും
kannur

ക​ണ്ണൂ​ർ ദ​സ​റ ഹ​രി​തോ​ത്സ​വ​മാ​കും

ക​ണ്ണൂ​ർ: ഈ ​വ​ർ​ഷം ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ച്ച് ന​ട​ത്തും. ‘ക​ണ്ണൂ​ർ ദ​സ​റ ഹ​രി​തോ​ത്സ​വം’ എ​ന്ന പേ​രി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കി ന​വ​രാ​ത്രി ആ​ഘോ​ഷം ന​ട​ത്തു​മെ​ന്ന് ന​ഗ​ര​ത്തി​ലേ​യും ന​ഗ​ര​പ്രാ​ന്ത​ത്തി​ലേ​യും കോ​വി​ലു​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ഉ​റ​പ്പ് ന​ൽ​കി. ഇ​ത് സം​ബ​ന്ധി​ച്ച് ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കോ​വി​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും യോ​ഗം ചേ​ർ​ന്നു.
ഫ്‌​ള​ക്‌​സ് ബോ​ർ​ഡു​ക​ൾ, പ്ലാ​സ്റ്റി​ക് തോ​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കും. ക്ഷേ​ത്ര​പ​രി​സ​ര​ങ്ങ​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കും, തു​ണി സ​ഞ്ചി പ്രോ​ത്സാ​ഹി​ക്കും. ഭ​ക്ഷ​ണം സ്റ്റീ​ൽ പാ​ത്ര​ങ്ങ​ളി​ൽ ന​ൽ​കും. പ്ര​സാ​ദ വി​ത​ര​ണ​ത്തി​ന്ന് ഇ​ല, തു​ണി സ​ഞ്ചി, പേ​പ്പ​ർ ബാ​ഗ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കും. ഡി​സ്‌​പോ​സി​ബി​ൾ പ്ലേ​റ്റ്, ഗ്ലാ​സ് എ​ന്നി​വ ഒ​ഴി​വാ​ക്കും. ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ ന​ഗ​ര​സ​ഭ​യു​മാ​യി ചേ​ർ​ന്ന് സം​സ്‌​ക​രി​ക്കും.
ഇ​ത്ത​വ​ണ 26 മു​ത​ൽ ഒ​ക്ടോ​ബ​ർ അ​ഞ്ച് വ​രെ​യാ​ണ് ന​വ​രാ​ത്രി ഉ​ത്സ​വം ന​ട​ക്കു​ന്ന​ത്. ക​ണ്ണൂ​ർ ദ​സ​റ ഹ​രി​തോ​ത്സ​വ​മാ​ക്കാ​ൻ ടൂ​റി​സം വ​കു​പ്പി​ന്‍റെ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന് ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​ര​ക്ട​ർ കെ.​എ​സ്. ഷൈ​ൻ യോ​ഗ​ത്തെ അ​റി​യി​ച്ചു.
കോ​വി​ൽ ഭാ​ര​വാ​ഹി​ക​ൾ​ക്ക് പു​റ​മെ ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​കെ. സോ​മ​ശേ​ഖ​ര​ൻ, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജെ.​കെ. ജി​ജേ​ഷ് കു​മാ​ർ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ വാ​ഹ​ന​മി​ടി​ച്ചു​ള്ള അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു.

Aswathi Kottiyoor

107 പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​കളിൽ‍ ഇ​ന്‍റ​ര്‍​നെ​റ്റ്.

Aswathi Kottiyoor

ആ​ദി​വാ​സി സം​ഘ​ട​ന​ക​ളു​ടെ ക​ള​ക്‌​ട​റേ​റ്റ് ധ​ർ​ണ ഇ​ന്ന്

Aswathi Kottiyoor
WordPress Image Lightbox