• Home
  • Newdelhi
  • ട്രെയിൻ യാത്രക്കാരുടെ വിവരങ്ങൾ വിൽക്കാൻ ഇന്ത്യൻ റെയിൽവേ; കൺസൾട്ടന്റിനെ നിയമിക്കാൻ ടെൻഡർ.
Newdelhi

ട്രെയിൻ യാത്രക്കാരുടെ വിവരങ്ങൾ വിൽക്കാൻ ഇന്ത്യൻ റെയിൽവേ; കൺസൾട്ടന്റിനെ നിയമിക്കാൻ ടെൻഡർ.

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ കൈമാറാൻ കൺസൾട്ടന്റിനെ നിയമിക്കാൻ നീക്കവുമായി ഇന്ത്യൻ റെയിൽവേ. ഡാറ്റ കൈമാറുന്നതിലൂടെ 1000 സമാഹരിക്കാനാണ്‌ റെയിൽവേയുടെ നീക്കം. ഓൺലൈനായി ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നവരുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ കൈമാറാനാണ്‌ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്‌.

യാത്രക്കാരുടേയും സേവനങ്ങൾ തേടുന്നവരുടെയും വിവരങ്ങൾ ശേഖരിച്ച്‌ മെച്ചപ്പെട്ട പ്രവർത്തനം നടത്താനാണ്‌ പുതിയ നീക്കമെന്ന്‌ റെയിൽവേ ന്യായീകരിക്കുന്നു. സ്വകാര്യതയുടെ ലംഘനമാണ്‌ ഇതെന്ന്‌ പലരും ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനാണ് (ഐആർസിടിസി) ടെൻഡർ ക്ഷണിച്ചത്. ട്രെയിൻ ടിക്കറ്റ് എടുക്കുമ്പോൾ നൽകുന്ന പേര്‌, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, വിലാസം, വയസ്സ്, യാത്രക്കാരുടെ എണ്ണം, ക്ലാസ്, പണമടച്ച രീതി, അക്കൗണ്ട് യൂസർ നെയിം, പാസ്‌വേർഡ്‌ തുടങ്ങി വ്യക്തിയുടെ മുഴുവൻ വിവരങ്ങളും ടെൻഡർ ലഭിക്കുന്ന കമ്പനികൾക്ക് ലഭ്യമാവുമെന്നും വലിയ സാധ്യതകളാണ് ഇതിലൂടെ തുറക്കുക എന്നും ടെൻഡർ രേഖയിൽ പറയുന്നു. ടെൻഡർ വിവാദമായതിനെത്തുടർന്ന്‌ നീക്കം പിൻവലിച്ചേക്കുമെന്നാണ്‌ റെയിൽവേ നൽകുന്ന അനൗദ്യോഗിക വിശദീകരണം.

Related posts

സംസ്ഥാനത്ത് മദ്യശാലകൾ അടച്ചതോടെ കേരളത്തിലേക്കുള്ള മദ്യക്കടത്ത് വർധിക്കുന്നു…..

ഹിറ്റ്മാന്‍ തന്നെ; ട്വന്റി20 റൺവേട്ടയിൽ രോഹിത് വീണ്ടും ഒന്നാമൻ, കോലിയെ പിന്നിലാക്കി മറ്റൊരു റെക്കോർഡ്.

Aswathi Kottiyoor

പശ്ചിമബംഗാളിൽ അവസാന ഘട്ട തിരഞ്ഞെടുപ്പ് നാളെ…..

Aswathi Kottiyoor
WordPress Image Lightbox