24.4 C
Iritty, IN
November 30, 2023
  • Home
  • Newdelhi
  • പശ്ചിമബംഗാളിൽ അവസാന ഘട്ട തിരഞ്ഞെടുപ്പ് നാളെ…..
Newdelhi

പശ്ചിമബംഗാളിൽ അവസാന ഘട്ട തിരഞ്ഞെടുപ്പ് നാളെ…..

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ അവസാനഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. 35 മണ്ഡലങ്ങളിലാണ് എട്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

വോട്ടിംഗിന് ശേഷം വലിയ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകും എന്ന രഹസ്യാന്വേഷണ എജന്‍സികൾ നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ അതീവ ജാഗ്രതയോടുകൂടിയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. കൊവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചാകും വോട്ടെടുപ്പ് നടക്കുക. മറ്റ് സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ നടക്കുന്ന മേയ് രണ്ടിന് തന്നെയാവും പശ്ചിമ ബംഗാളിലും വോട്ടെണ്ണല്‍ നടക്കുക.

വോട്ടെണ്ണല്‍ ദിവസം ആഘോഷങ്ങള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിര്‍ദേശം നല്‍കും.

Related posts

ഉന്നതവിദ്യാഭ്യാസത്തിന് പുതിയ ഓൺലൈൻ സംവിധാനം; 23,000 കോഴ്സുകൾ.

Aswathi Kottiyoor

റിപ്പബ്ലിക് ദിനം: ഇത്തവണയും മുഖ്യാതിഥിയില്ല

Aswathi Kottiyoor

പാരാ പവർലിഫ്റ്റിങ്ങിൽ സുധീറിന് സ്വർണം; വെള്ളി മെഡൽ ‘ചാടിയെടുത്ത്’ ശ്രീശങ്കർ.

Aswathi Kottiyoor
WordPress Image Lightbox