25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • “ക​ണ്ണൂ​ർ’ അ​ച്ചാ​റു​ം ചി​പ്സും വി​പ​ണി​യി​ലേ​ക്ക്
kannur

“ക​ണ്ണൂ​ർ’ അ​ച്ചാ​റു​ം ചി​പ്സും വി​പ​ണി​യി​ലേ​ക്ക്

ക​ണ്ണൂ​ർ: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ടും​ബ​ശ്രീ​യു​ടെ “ക​ണ്ണൂ​ർ’ എ​ന്ന പേ​രി​ൽ പു​തി​യ ബ്രാ​ൻ​ഡി​ൽ നി​ർ​മി​ച്ച ചി​പ്സു​ക​ളും അ​ച്ചാ​റു​ക​ളും വി​പ​ണി​യി​ലേ​ക്ക്. വ്യ​ത്യ​സ്ത ത​രം അ​ച്ചാ​റു​ക​ളും ചി​പ്സു​ക​ളു​മാ​ണ് സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​രം വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​രോ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ത​യാ​റാ​ക്കി​യ 81 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​തി​ന്‍റെ വി​പ​ണ​നം ന​ട​ക്കു​ക. ജി​ല്ല​യി​ലെ 20 യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​ണ് ഇ​വ​യു​ടെ നി​ർ​മാ​ണം ന​ട​ത്തി​യ​ത്. മാ​ങ്ങാ, നാ​ര​ങ്ങ തു​ട​ങ്ങി ആ​റോ​ളം അ​ച്ചാ​റു​ക​ളും മൂ​ന്നുത​രം ചി​പ്സു​ക​ളു​മാ​ണ് ക​ണ്ണൂ​ർ ബ്രാ​ൻ​ഡി​ലൂ​ടെ കു​ടും​ബ​ശ്രീ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. ഇ​വ കൂ​ടാ​തെ ശ​ർ​ക്ക​ര​വ​ര​ട്ടി​യും ക​ണ്ണൂ​ർ ബ്രാ​ൻ​ഡി​ൽ ഇ​റ​ങ്ങു​ന്നു​ണ്ട്. 40 രൂ​പ മു​ത​ലാ​ണ് അ​ച്ചാ​റി​ന്‍റെ വി​ല. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് വി​പ​ണ​ന മേ​ള ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ന​ട​ക്കു​ക.​ആ​ദ്യ​മാ​യാ​ണ് “ക​ണ്ണൂ​ർ’ എ​ന്ന ബ്രാ​ൻ​ഡി​ൽ ഉ​ത്പ​ന്നം ഇ​റ​ങ്ങു​ന്ന​തെ​ന്ന് കു​ടും​ബ​ശ്രീ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts

ഇ​രി​ക്കൂ​റി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫിന് ഒ​രേ മ​നസ് : കെ.​സി. ജോ​സ​ഫ്

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ വെള്ളിയാഴ്ച 180 പേര്‍ക്ക്‌ കൂടി കൊവിഡ്‌ പോസിറ്റീവായി…………

Aswathi Kottiyoor

വാ​ണി​യ​പ്പാ​റ മേ​ഖ​ല​യി​ല്‍ പു​ലി​യി​റ​ങ്ങി​യ​താ​യി സം​ശ​യം

Aswathi Kottiyoor
WordPress Image Lightbox