• Home
  • Kochi
  • സോളാര്‍ കേസിലെ പീഡനപരാതി: അടൂര്‍ പ്രകാശിനെയും അനില്‍കുമാറിനെയും സിബിഐ ചോദ്യംചെയ്തു.
Kochi

സോളാര്‍ കേസിലെ പീഡനപരാതി: അടൂര്‍ പ്രകാശിനെയും അനില്‍കുമാറിനെയും സിബിഐ ചോദ്യംചെയ്തു.

കൊച്ചി: സോളാര്‍ കേസിലെ പീഡന പരാതിയില്‍ മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശ് എം.പി.യെയും എ.പി. അനില്‍കുമാറിനെയും സി.ബി.ഐ. ചോദ്യംചെയ്തു. അടൂര്‍ പ്രകാശിനെ ഡല്‍ഹിയില്‍വെച്ചും അനില്‍കുമാറിനെ മലപ്പുറത്തുവെച്ചുമാണ് ചോദ്യംചെയ്തത്. കഴിഞ്ഞദിവസം കെ.സി. വേണുഗോപാലിനെയും സി.ബി.ഐ. ചോദ്യംചെയ്തിരുന്നു.

ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരായ പീഡനപരാതിയില്‍ സി.ബി.ഐ. അന്വേഷണം അന്തിമഘട്ടത്തിലാണ്. കേസില്‍ ഇനി ഉമ്മന്‍ചാണ്ടി, ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്താനുള്ളത്.

സോളാര്‍ പീഡനക്കേസില്‍ കാര്യമായ തെളിവുകളൊന്നും ഇല്ലെന്നാണ് സി.ബി.ഐ.യുടെ ഇതുവരെയുള്ള കണ്ടെത്തല്‍. പരാതിക്കാരി പറഞ്ഞ സമയത്ത് രാഷ്ട്രീയ നേതാക്കളൊന്നും ഇവര്‍ പറഞ്ഞ സ്ഥലങ്ങളിലുണ്ടായിരുന്നില്ല. ശാസ്ത്രീയ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും സി.ബി.ഐ. പറയുന്നു. വൈകാതെ തന്നെ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിക്കും.

നേരത്തെ ഹൈബി ഈഡനെതിരായ പീഡനപരാതി വ്യാജമാണെന്ന റിപ്പോര്‍ട്ടും സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും പരാതി നിലനില്‍ക്കാത്ത സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും സി.ബി.ഐ. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

Related posts

വാഹന പരിശോധന: പൊലീസ് സംരക്ഷണം നൽകണം എന്ന നിർദേശം ചട്ടവിരുദ്ധം.

Aswathi Kottiyoor

ചക്ക വെറും ചക്കയല്ല….. ഈ കോവിഡ് കാലത്ത്……

Aswathi Kottiyoor

എംജി സർവ്വകലാശാലയിലെ കൈക്കൂലി; കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡോ.ആർ ബിന്ദു

Aswathi Kottiyoor
WordPress Image Lightbox