• Home
  • Newdelhi
  • എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികത്സാ സൗകര്യങ്ങള്‍: റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം.
Newdelhi

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികത്സാ സൗകര്യങ്ങള്‍: റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം.

ന്യൂഡല്‍ഹി: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ചികത്സ സൗകര്യം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം. കാസര്‍ഗോഡ് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആറ് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 38 പഞ്ചായത്തുകളിലും മൂന്ന് മുന്‍സിപ്പാലിറ്റികളിലും പാലിയേറ്റിവ് കെയര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നെണ്ടെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന് പുറമെ ജില്ലാ ആശുപ്രത്രിയിലും, മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ ടാറ്റ കോവിഡ് ആശുപത്രി ഉടന്‍ എന്‍ഡോസള്‍ഫാന്‍ പാലിയേറ്റീവ് കെയര്‍ സെന്റര്‍ ആക്കി മാറ്റാനാകില്ല. എന്നാല്‍ ആവശ്യമുണ്ടെങ്കില്‍ ഭാവിയില്‍ ടാറ്റ ആശുപത്രി പാലിയേറ്റീവ് കെയര്‍ സെന്റര്‍ ആക്കാവുന്നതാണെന്ന് ചീഫ് സെക്രട്ടറിക്കുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും കോടതിയെ അറിയിച്ചു.അതേസമയം ജില്ലയിലുള്ള ചികത്സാ സൗകര്യങ്ങള്‍ പലതും അപര്യാപതമാണെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി.എന്‍ രവീന്ദ്രനും, അഭിഭാഷകന്‍ പി.എസ് സുധീറും കോടതിയെ അറിയിച്ചു. ഇതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് നിര്‌ദേശിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ഈ ആവശ്യം ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. എല്ലാ ചികത്സാ കേന്ദ്രങ്ങളും സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് നല്‍കേണ്ടതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി നടത്തുന്ന പഠനത്തിന് എല്ലാ സഹായ സഹകരണങ്ങളും നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

കര്‍ണാടകയിലെ മൂന്ന് ജില്ലകളിലും സ്ഥിതി മോശമെന്ന് അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍

കാസര്‍ഗോഡ് ജില്ലപോലെ കര്‍ണാടകയിലെ മൂന്ന് ജില്ലകളിലും എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ സാഹചര്യം മോശമാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ് നടരാജന്‍ സുപ്രീം കോടതിയെ അറിയിച്ചു. തനിക്ക് വ്യക്തിപരമായി ഈ വിഷയം അറിയാമെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.

കര്‍ണാടക, കേരള അതിര്‍ത്തി ഗ്രാമത്തില്‍ നിന്നുള്ള അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ് നടരാജന്‍ മറ്റൊരു കേസില്‍ ഹാജരാകാന്‍ വേണ്ടി കോടതിയില്‍ ഉണ്ടായിരുന്നപ്പോഴാണ് എന്‍ഡോസള്‍ഫാന്‍ കേസില്‍ വാദം നടന്നത്. തുടര്‍ന്ന് സ്വമേധയാ അദ്ദേഹം ദുരിത ബാധിതരുടെ പ്രശ്‌നം കോടതിയെ അറിയിക്കുക ആയിരുന്നു.

എന്നാല്‍, കര്‍ണാടക ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണനയില്‍ ഉണ്ടെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ ചൂണ്ടിക്കാട്ടി. ദുരിത ബാധിതരുടെ പ്രശ്‌നത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടെങ്കില്‍ തങ്ങള്‍ ഇടെപെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Related posts

തിരഞ്ഞെടുപ്പ് സൗജന്യങ്ങള്‍: സാമ്പത്തിക ദുരന്തമെന്ന് കേന്ദ്രം; സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി.

Aswathi Kottiyoor

യുക്രെയ്നിലെ നാലു നഗരങ്ങളിൽ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചു

Aswathi Kottiyoor

ബിസിസിഐ മുന്‍ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി അന്തരിച്ചു.

Aswathi Kottiyoor
WordPress Image Lightbox