• Home
  • Palakkad
  • ഷാജഹാന്‍ വധം: രണ്ടുപേര്‍ പിടിയില്‍, നേരത്തെ ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍.
Palakkad

ഷാജഹാന്‍ വധം: രണ്ടുപേര്‍ പിടിയില്‍, നേരത്തെ ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍.

പാലക്കാട്: മലമ്പുഴയില്‍ സിപിഎം പ്രാദേശിക നേതാവ് ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്നാണ് സൂചന. ഇത് സംബന്ധിച്ച് പോലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

എട്ട് പേരാണ് കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നത്. പോലീസ് കസ്റ്റഡിയിലെടുത്ത രണ്ടു പേരില്‍ ഒരാളുടെ പേര് സിദ്ധാര്‍ത്ഥ് എന്നാണ്. ഇയാളെ നേരത്തെ തന്നെ ഷാജഹാന്റെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ബിജെപി പ്രവര്‍ത്തകനാണ് സിദ്ധാര്‍ത്ഥെന്നാണ് വിവരം. ഷാജഹാന് നേരത്തെ നവീന്‍ എന്നയാളില്‍ നിന്ന് നിരന്തരം ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ഇയാള്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ടോ എന്നതിന് സ്ഥിരീകരണമില്ല.

കസ്റ്റഡിയിലുള്ളവരെ വൈകീട്ടോടെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി പോലീസിന്റെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഷാജഹാന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. പാലാക്കാട് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

കൊലപാതകം നടത്തിയവരില്‍ പലരും ഷാജഹാനുമായി മുമ്പ് സൗഹൃദബന്ധം ഉള്ളവരാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതുകൊണ്ട് ഭീഷണി അത്തരത്തില്‍ ഷാജഹാന്‍ കാര്യമാക്കിയിരുന്നില്ലെന്നും ഇവര്‍ പറയുന്നു. ‘നവീന്‍ എന്നായാള്‍ നിരന്തരം ഷാജഹാനെ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കാറുണ്ടായിരുന്നു’ സഹോദരി ഭര്‍ത്താവ് പറഞ്ഞു.

രാഷ്ട്രീയ വിരോധമാണ് ഷാജഹാന്റെ കൊലപാകത്തിന് പിന്നിലെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

Related posts

റെയിൽവേ വികസനത്തിന് ‘ഗതിശക്തി’ യൂണിറ്റുകൾ.

Aswathi Kottiyoor

അനാഥാലയങ്ങൾക്ക് ബാലനീതി നിയമ റജിസ്ട്രേഷൻ നിർബന്ധം

Aswathi Kottiyoor

ഓണത്തിന് 6 ട്രെയിനുകൾ, ഇത്ര കുറവ് ആദ്യം.

Aswathi Kottiyoor
WordPress Image Lightbox