• Home
  • Mumbay
  • സെന്‍സെക്‌സില്‍ 300 പോയന്റ് നേട്ടം: നിഫ്റ്റി 17,750കടന്നു.
Mumbay

സെന്‍സെക്‌സില്‍ 300 പോയന്റ് നേട്ടം: നിഫ്റ്റി 17,750കടന്നു.

മുംബൈ: അവധിക്കുശേഷം സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,750ന് മുകളിലെത്തി. സെന്‍സെക്‌സ് 298 പോയന്റ് ഉയര്‍ന്ന് 59,761ലും നിഫ്റ്റി 76 പോയന്റ് നേട്ടത്തില്‍ 17,774ലിലുമാണ് വ്യാപാരം ആരംഭിച്ചത്.

ആഗോള വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഏഷ്യന്‍ സൂചികകളില്‍ സമ്മിശ്ര പ്രതികരണമാണ്. നിക്ഷേപകര്‍ സുരക്ഷിതമായ കറന്‍സികളില്‍ താല്‍പര്യം പ്രകടിപ്പിച്ചതിനാല്‍ ഡോളര്‍ സൂചിക ഒരാഴ്ചത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, നെസ് ലെ, ഏഷ്യന്‍ പെയിന്റ്‌സ്, ബ്രിട്ടാനിയ, ഐഷര്‍ മോട്ടോഴ്‌സ്, അദാനി പോര്‍ട്‌സ്, എച്ച്ഡിഎഫ്‌സി, ബജാജ് ഫിന്‍സര്‍വ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.

Related posts

ആര്‍ബിഐ പ്രഖ്യാപനം: സൂചികകളില്‍ നേരിയ നേട്ടം; നിഫ്റ്റി 17,400നരികെ.

Aswathi Kottiyoor

വിപണിയില്‍ നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 17,300ന് താഴെ.

Aswathi Kottiyoor

കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളെ ‘രൂക്ഷ പ്രഭവകേന്ദ്ര’മായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര…..

Aswathi Kottiyoor
WordPress Image Lightbox