23.3 C
Iritty, IN
July 27, 2024
  • Home
  • Kozhikkod
  • മങ്കിപോക്സെന്ന് സംശയം; മലപ്പുറം സ്വദേശിയുടെ സാംപിളുകൾ പരിശോധനയ്ക്ക്.
Kozhikkod

മങ്കിപോക്സെന്ന് സംശയം; മലപ്പുറം സ്വദേശിയുടെ സാംപിളുകൾ പരിശോധനയ്ക്ക്.

കോഴിക്കോട്: മങ്കിപോക്സ് (കുരങ്ങുപനി) ബാധിച്ചെന്ന സംശയത്തോടെ മലപ്പുറം വെറ്റിലപ്പാറ സ്വദേശിയായ മുപ്പതുകാരനെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്രവ, രക്ത സാംപിളുകൾ മെഡിക്കൽ കോളജ് മൈക്രോ ബയോളജി ലാബിലേക്കും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും അയച്ചു. രണ്ടാഴ്ച മുൻപ് ഗൾഫിൽ നിന്നെത്തിയ യുവാവ് ഇന്നലെ ചർമ രോഗ വിഭാഗം ഒപിയിലാണ് ചികിത്സ തേടിയത്. സംശയം തോന്നിയതിനെ തുടർന്ന് പകർച്ചവ്യാധി നിയന്ത്രണ വിഭാഗത്തിലേക്കു മാറ്റി. ഇയാൾക്ക് കൂടുതൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്നു ഡോക്ടർമാർ പറഞ്ഞു.

Related posts

സ്വാലിഹ് പലവട്ടം ഭീഷണിപ്പെടുത്തി; മടങ്ങിയത് മൃതദേഹം കിട്ടിയ ശേഷം.

Aswathi Kottiyoor

കോവിഡ് മരണം: സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും ധനസഹായം; നടപടികൾ ലഘൂകരിച്ച് സർക്കാർ

Aswathi Kottiyoor

ജനകീയ പ്രതിഷേധം; വെള്ളയില്‍ മലിനജല സംസ്‌കരണ പ്ലാന്റ് നിര്‍മാണം തല്‍ക്കാലം നിര്‍ത്തിവെക്കും

Aswathi Kottiyoor
WordPress Image Lightbox