• Home
  • Kolayad
  • ബോധവത്ക്കരണ ക്ലാസും ലഹരി വിരുദ്ധ റാലിയും…
Kolayad

ബോധവത്ക്കരണ ക്ലാസും ലഹരി വിരുദ്ധ റാലിയും…

കോളയാട്: വനിതാ ശിശു വികസന വകുപ്പ്, ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍, കോളയാട് ഗ്രാമ പഞ്ചായത്ത് എന്നിവയുടെ  സംയുക്താഭിമുഖ്യത്തില്‍ മോചന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ലഹരി വിരുദ്ധ കൗമാരം എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസും ലഹരി വിരുദ്ധ റാലിയും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എം .റിജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ഇ സുധീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി സ്ഥിരാധ്യക്ഷന്‍മാരായ ടി ജയരാജന്‍ മാസ്റ്റര്‍, ശ്രീജ പ്രദീപന്‍, പഞ്ചായത്ത് അംഗങ്ങളായ യശോദ വത്സരാജ്, എ.ഷീബ, സിനിജ സജീവന്‍, പി സജീവന്‍ എന്നിവര്‍ സംസാരിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സുകേഷ് കുമാര്‍ വണ്ടിചാലില്‍ ക്ലാസ് നയിച്ചു.

Related posts

കെ.കെ.ശൈലജ ടീച്ചർ തെരഞ്ഞെടുപ്പ് പര്യടന പരിപാടികൾക്ക് സമാരംഭം കുറിച്ചു……..

Aswathi Kottiyoor

കോളയാട് കൃഷി ഭവനും, കോളയാട് ഗ്രാമപഞ്ചായത്തും സംയുക്തമായി കർഷക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

Aswathi Kottiyoor

കോളയാടിൽ വ്യാഴാഴ്ച കോവിഡ് ആന്റിജൻ ടെസ്റ്റ്‌

Aswathi Kottiyoor
WordPress Image Lightbox