• Home
  • Kolayad
  • കോളയാട് കൃഷി ഭവനും, കോളയാട് ഗ്രാമപഞ്ചായത്തും സംയുക്തമായി കർഷക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
Kolayad

കോളയാട് കൃഷി ഭവനും, കോളയാട് ഗ്രാമപഞ്ചായത്തും സംയുക്തമായി കർഷക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

കോളയാട്: കോളയാട് കൃഷി ഭവനും, കോളയാട് ഗ്രാമപഞ്ചായത്തും സംയുക്തമായി കർഷക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.റിജിയുടെ അധ്യക്ഷതയിൽ മട്ടന്നൂർ അസംബ്ലി നിയോജക മണ്ഡലം എം.എൽ.എ കെ.കെ ശൈലജ ടീച്ചർ കർഷക ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു. കൃഷിഭവൻ പരിധിയിൽ മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ട മോഹനൻ പാലേരി, ഓടോണ്ട ബാലൻ നമ്പ്യാർ, ചന്ദ്രോത്ത് പ്രകാശൻ, വേണു.സി, ഗിരീഷ്ഗോപാൽ, ഗംഗാധരൻ.കെ, രാജൻ.എ.കെ, രാജിസന്തോഷ്, പാർവ്വതിസന്തോഷ്‌, പറക്കാടൻ കുഞ്ഞാമൻ, അനിതപനക്കൽ, ജിജി.കെ, ജാനു.പി, നിഗീഷ്.ടി.സി എന്നിവരെ പൊന്നാടയണിയിച്ച് ഉപഹാരം നൽകി എം.എൽ.എ. ആദരിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഇ.സുധീഷ്കുമാർ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.ടി.കുഞ്ഞമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗം റീനനാരായണൻ, കോളയാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.ജയരാജൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീജപ്രദീപൻ, പഞ്ചായത്തംഗം കെ.വി.ജോസഫ്, കോളയാട് സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് പി.രവി, കോളയാട് ഫാർമേഴ്സ് വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് എം.ജെ.പാപ്പച്ചൻ, വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികളായി കെ.ടി.ജോസഫ്, സാജൻചെറിയാൻ, എൻ.രാജു, സജീവൻആലച്ചേരി, സി.രവീന്ദ്രൻ, അഷറഫ്തവരക്കാടൻ, ജോർജ്ജ് കാനാട്ട്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പ്രീതചെറുവളത്ത്,കൃഷി അസിസ്റ്റൻ്റ് ഷാൻ.എസ്.കെ എന്നിവർ പ്രസംഗിച്ചു.

Related posts

കോളനികളിൽ പാഠപുസ്തകമെത്തിച്ച് അധ്യാപകർ

Aswathi Kottiyoor

പശുക്കിടാവിനെ വന്യമൃഗം ആക്രമിച്ചു കൊന്നു

Aswathi Kottiyoor

അതിദരിദ്രരെ കണ്ടെത്തൽ; സർവ്വേ ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox