കോളയാട് :മട്ടന്നൂർ നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിത്യ മുന്നണി സ്ഥാനാർത്ഥി സഖാവ് കെ.കെ.ശൈലജ ടീച്ചർ കോളയാടും പരിസര പ്രദേശങ്ങളിലും രക്തസാക്ഷിത്വം വരിച്ച ധീര സഖാക്കളുടെ ഭവന സന്ദർശനം നടത്തിയും,രക്തസാക്ഷി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തിയും തെരഞ്ഞെടുപ്പ് പര്യടന പരിപാടികൾക്ക് സമാരംഭം കുറിച്ചു. രക്തസാക്ഷികളായ അറയങ്ങാട് ഒറവക്കുഴികുര്യാക്കോസ്, ആലച്ചേരിയിലെ മനോളി ഗോവിന്ദൻ, കോളയാട് ടൌണിനടുത്ത കെ.കെ.മുസ്തഫ എന്നിവരുടെ ധീരസ്മരണക്ക് മുമ്പിൽ രക്തപുഷ്പം സമർപ്പിച്ചാണ് സ്ഥാനാർത്ഥി മടങ്ങിയത്. സ്ഥാനാർത്ഥിയുടെ കൂടെ സി.പി.ഐ(എം) പേരാവൂർ ഏറിയ കമ്മിറ്റി അംഗം കെ.ടി.ജോസഫ്, സി.പി.ഐ(എം) കോളയാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ഷാജു, കോളയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഇ.സുധീഷ്കുമാർ,കേരളപ്രവാസി സംഘം പേരാവൂർ ഏറിയ സെക്രട്ടറി കെ.വി.വേലായുധൻ എന്നിവർ അനുഗമിച്ചു.