കോളയാട്: കോളയാട് വിശുദ്ധ അല്‍ഫോണ്‍സ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ തിരുനാള്‍ ആഘോഷത്തിന് സമാപനമായി. സമാപന ദിവസം നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് തലശേരി അതിരൂപതാ മെത്രാപോലീത്ത മാര്‍ ജോസഫ് പാംപ്ലാനി കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് പ്രദക്ഷിണം, പാച്ചോര്‍ നേര്‍ച്ച, സമാപന ആശിര്‍വാദം എന്നിവ നടന്നു.