24.1 C
Iritty, IN
October 5, 2023
  • Home
  • Kolayad
  • ആയുധ ശേഖരം പിടിച്ചെടുത്തു
Kolayad

ആയുധ ശേഖരം പിടിച്ചെടുത്തു

കണ്ണവം:കണ്ണവം  ശിവജി നഗറിലെ ശ്രീ നാരായണ മന്ദിരത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ട ടെമ്പോ ട്രാവലറില്‍ നിന്ന് ആറ് വടിവാളുകളും സമീപത്തെ ഓവില്‍ നിന്ന് ഒരു സ്റ്റീല്‍ ബോംബുമാണ് റെയ്ഡില്‍ കണ്ടെത്തിയത്.രണ്ട് വര്‍ഷത്തോളമായി ഉപേക്ഷിച്ച നിലയില്‍ നിര്‍ത്തിയിട്ട വാഹനത്തിലായിരുന്നു ആയുധ ശേഖരം. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കണ്ണവം സി.ഐ കെ.സുധീറും, ബോംബ് സ്‌കോഡും, ഡോഗ് സ്‌കോഡും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആയുധ ശേഖരം പിടിച്ചെടുത്തത്. സംഭവത്തെ തുടര്‍ന്ന് പൂഴിയോട് കോളനിയിലും പോലീസ് പരിശോധന നടത്തി.

Related posts

ക്രിസ്ത്യൻ കൂട്ടായ്മയുടെ ഒപ്പു ശേഖരണം

𝓐𝓷𝓾 𝓴 𝓳

പശുക്കിടാവിനെ വന്യമൃഗം ആക്രമിച്ചു കൊന്നു

കോളയാട് കൃഷി ഭവനും, കോളയാട് ഗ്രാമപഞ്ചായത്തും സംയുക്തമായി കർഷക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox