• Home
  • Kerala
  • പോ​ഷ​കാ​ഹാ​ര​ത്തി​ന് ആ​ധാ​ർ വേ​ണ്ടെ​ന്ന് കേ​ന്ദ്രം
Kerala

പോ​ഷ​കാ​ഹാ​ര​ത്തി​ന് ആ​ധാ​ർ വേ​ണ്ടെ​ന്ന് കേ​ന്ദ്രം

പോ​ഷ​കാ​ഹാ​ര വി​ത​ര​ണ​ത്തി​ന് കു​ട്ടി​ക​ൾ​ക്ക് ആ​ധാ​ർ കാ​ർ​ഡു​ക​ൾ നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളു​ടെ ആ​ധാ​ർ ന​ന്പ​റു​ക​ൾ പോ​ഷ​ണ്‍ ട്രാ​ക്ക​ർ വെ​ബ്സൈ​റ്റു​ക​ളി​ൽ ചേ​ർ​ക്ക​ണ​മെ​ന്നും കേ​ന്ദ്ര വ​നി​താ ശി​ശു​ക്ഷേ​മ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

അ​നു​വ​ദ​നീ​യ​മാ​യ റേ​ഷ​ന്‍റെ ല​ഭ്യ​ത എ​സ്എം​എ​സ് വ​ഴി അ​റി​യി​ക്കും. ആ​റ് വ​യ​സു വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ റേ​ഷ​ൻ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശി​പാ​ർ​ശ​ക്ക് പി​ന്നാ​ലെ​യാ​ണ് തീ​രു​മാ​നം. പ്ര​ധാ​ന​മാ​യും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഒ​രു സം​സ്ഥാ​ന​ത്ത് നി​ന്നും മ​റ്റൊ​രു സം​സ്ഥാ​ന​ത്തേ​ക്ക് സ​ഞ്ച​രി​ക്കേ​ണ്ടി വ​രു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണ് പ​ദ്ധ​തി.

രാ​ജ്യ​ത്തെ ഏ​തെ​ങ്കി​ലും അ​ങ്ക​ണ​വാ​ടി കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ആ​റ് വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ ജി​ല്ലാ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ നി​ന്നും അ​നു​വ​ദ​നീ​യ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​കും. കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നും പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് നി​ക​ത്തു​ന്ന​തി​നു​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

രാ​ജ്യ​ത്തെ 12 ല​ക്ഷ​ത്തി​ൽ അ​ധി​കം വ​രു​ന്ന അ​ങ്ക​ണ​വാ​ടി കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ആ​റ് വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ, ഗ​ർ​ഭി​ണി​ക​ളാ​യ സ്ത്രീ​ക​ൾ തു​ട​ങ്ങി 11 കോ​ടി​യി​ൽ അ​ധി​കം ഗു​ണ​ഭോ​ക്താ​ക്ക​ളു​ണ്ട്.

Related posts

യുവാക്കൾക്ക് കേരളത്തിൽത്തന്നെ തൊഴിലവസരമൊരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്: മന്ത്രി കെ. എൻ. ബാലഗോപാൽ

Aswathi Kottiyoor

അന്താരാഷ്ട്ര വനിതാ ദിനത്തിൽ വെല്ലുവിളികൾ നേരിടുന്ന തൊഴിലുകൾ സ്വീകരിച്ച വനിതകളെ ആദരിക്കുന്നു

Aswathi Kottiyoor

കൊ​ച്ചി മെ​ട്രോ, വേ​ഗ റെ​യി​ൽ​പാ​ത, തീ​ര​ദേ​ശ​പാ​ത: വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദേ​ശം

Aswathi Kottiyoor
WordPress Image Lightbox