• Home
  • Kerala
  • സെ​ന്‍റ് തോ​മ​സ് ഡേ​യി​ൽ ജോ​ലി​ക്ക് ഹാ​ജ​രാ​ക​ണം; പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ വി​വാ​ദ ഉ​ത്ത​ര​വ്
Kerala

സെ​ന്‍റ് തോ​മ​സ് ഡേ​യി​ൽ ജോ​ലി​ക്ക് ഹാ​ജ​രാ​ക​ണം; പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ വി​വാ​ദ ഉ​ത്ത​ര​വ്

സെ​ന്‍റ് തോ​മ​സ് ഡേ​യാ​യി (ദു​ക്രാ​ന തി​രു​നാ​ൾ) വ​രു​ന്ന ഞാ​യ​റാ​ഴ്ച ജോ​ലി​ക്ക് ഹാ​ജ​രാ​ക​ണ​മെ​ന്ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ഉ​ത്ത​ര​വ് വി​വാ​ദ​മാ​കു​ന്നു.

സ​ർ​ക്കാ​രി​ന്‍റെ ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി പ്ര​കാ​രം വ​കു​പ്പി​ലെ ഫ​യ​ലു​ക​ളും ത​പാ​ലു​ക​ളും തീ​ർ​പ്പാ​ക്കു​ന്ന​തി​ന് വേ​ണ്ടി ജൂ​ലൈ മൂ​ന്നി​ന് ജോ​ലി​ക്ക് ഹാ​ജ​രാ​കാ​നാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ദ്ദേ​ശം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. വ​കു​പ്പി​ലെ ഭ​ര​ണ​വി​ഭാ​ഗം ചീ​ഫ് എ​ഞ്ചി​നീ​യ​ർ ജൂ​ണ്‍ 29-നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

ക്രൈ​സ്ത​വ വി​ഭാ​ഗം ഏ​റ്റ​വും പ്രാ​ധാ​ന്യ​ത്തോ​ടെ കാ​ണു​ന്ന ദു​ക്രാ​ന തി​രു​നാ​ളി​ൽ ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത് ക്രൈ​സ്ത​വ വി​ഭാ​ഗ​ത്തി​നി​ട​യി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. വ​കു​പ്പി​ലെ ക്രൈ​സ്ത​വ ജീ​വ​ന​ക്കാ​രി​ൽ പ​ല​രും മേ​ല​ധി​കാ​രി​ക​ളെ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യും ചെ​യ്തു. വി​ഷ​യ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Related posts

സംയോജന പരിപാടികൾക്ക് ധനസഹായമായി 9.04 കോടി രൂപ അനുവദിച്ചു: മന്ത്രി എം വി ഗോവിന്ദൻ

Aswathi Kottiyoor

ഇന്ന് നവംബർ 14 ശിശുദിനം: ജവഹർലാൽ നെഹ്‌റു എന്ന ചാച്ചാജിയുടെ 133-ാം ജന്മദിനം

Aswathi Kottiyoor

ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ ക​ള​ർ​കോ​ഡ് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കും: ഗ​താ​ഗ​ത മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox