27.2 C
Iritty, IN
July 3, 2024
  • Home
  • kannur
  • അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ട്ര​ഷ​റി 21 ന് ​നാ​ടി​ന് സ​മ​ർ​പ്പി​ക്കും
kannur

അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ട്ര​ഷ​റി 21 ന് ​നാ​ടി​ന് സ​മ​ർ​പ്പി​ക്കും

മ​ട്ട​ന്നൂ​ർ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ട്ര​ഷ​റി​ക്കു​വേ​ണ്ടി നി​ർ​മി​ച്ച കെ​ട്ടി​ടം 21 ന്‌ ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. രാ​വി​ലെ 11.30 ന് ​ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ട​ര കോ​ടി​യി​ലേ​റെ രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഇ​രു​നി​ല കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മ​ട്ട​ന്നൂ​ർ-​ഇ​രി​ട്ടി റോ​ഡി​ൽ കോ​ട​തി​ക്ക് സ​മീ​പ​ത്തു​ള്ള പ​ഴ​ശി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ സ്ഥ​ല​ത്താ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടെ കെ​ട്ടി​ടം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

ജ​ല​സേ​ച​ന വ​കു​പ്പ് ന​ൽ​കി​യ 20 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് കെ​ട്ടി​ടം പ​ണി​ത​ത്. കെ​ട്ടി​ട​ത്തി​ന​ക​ത്തു​ള്ള പ്ര​വൃ​ത്തി​ക​ൾ ഉ​ൾ​പ്പെ​ടെ പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​ത്. ട്ര​ഷ​റി കെ​ട്ടി​ട​ത്തി​ൽ കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, ഓ​ഫീ​സ്, സ്റ്റോ​ർ റൂം, ​കാ​ർ പാ​ർ​ക്കിം​ഗ് ഏ​രി​യ എ​ന്നി​വ​യു​ണ്ട്. കെ​ട്ടി​ടം നി​ർ​മാ​ണം, ഇ​ല​ക്‌​ട്രി​ക്ക​ൽ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് 2.15 കോ​ടി​യും ഫ​ർ​ണി​ച്ച​റു​ക​ൾ​ക്ക് 46 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​രു​ന്നു.

നി​ല​വി​ൽ മ​ട്ട​ന്നൂ​ർ -മ​രു​താ​യി റോ​ഡി​ൽ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ന് സ​മീ​പ​ത്തു​ള്ള വ്യാ​പാ​ര​സ​മു​ച്ച​യ​ത്തി​ൽ മൂ​ന്നാം നി​ല​യി​ലാ​ണ് ട്ര​ഷ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വ​യോ​ധി​ക​ർ ഉ​ൾ​പ്പ​ടെ​യു​ള​ള​വ​ർ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്. അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ കു​റ​വു​ള്ള കെ​ട്ടി​ടം മ​ഴ​ക്കാ​ല​ത്ത് ചോ​ർ​ന്നൊ​ലി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. പു​തി​യ കെ​ട്ടി​ടം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ വ​യോ​ധി​ക​ർ ഉ​ൾ​പ്പെ​ടെ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സം അ​വ​സാ​നി​ക്കും. ഉ​ദ്ഘാ​ട​നം ഉ​ത്സ​വ​മാ​ക്കി മാ​റ്റു​ന്ന​തി​ന് സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാ ഹാ​ളി​ൽ ന​ട​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ കെ.​കെ.​ശൈ​ല​ജ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​ത വേ​ണു, വൈ​സ് ചെ​യ​ർ​മാ​ൻ പി. ​പു​രു​ഷോ​ത്ത​മ​ൻ, സി.​വി.​ശ​ശീ​ന്ദ്ര​ൻ, കെ.​വി.​ജ​യ​ച​ന്ദ്ര​ൻ, കെ.​ഭാ​സ്ക​ര​ൻ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​സ്.​വി​നോ​ദ് കു​മാ​ർ, ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ർ കെ.​ടി.​ശൈ​ല​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ബ​സു​ക​ളി​ല്‍ സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​യി​ൽ കൂടുതൽ യാ​ത്ര​ക്കാ​ര്‍ പാ​ടി​ല്ല

Aswathi Kottiyoor

“ഖാ​ദി​ക്ക് ക​ണ്ണൂ​രി​ന്‍റെ കൈ​ത്താ​ങ്ങ്’ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി

Aswathi Kottiyoor

*വിഷ്ണുപ്രിയ കൊലക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.*

Aswathi Kottiyoor
WordPress Image Lightbox