• Home
  • aralam
  • ആ​റ​ളത്ത് ഭൂ​മി​യു​ടെ ന്യാ​യ​വി​ല നി​ർ​ണ​യ​ത്തി​ൽ അ​പാ​ക​ത
aralam

ആ​റ​ളത്ത് ഭൂ​മി​യു​ടെ ന്യാ​യ​വി​ല നി​ർ​ണ​യ​ത്തി​ൽ അ​പാ​ക​ത

ആ​റ​ളം വി​ല്ലേ​ജി​ൽ ഭൂ​മി​യു​ടെ ന്യാ​യ​വി​ല നി​ർ​ണ​യ​ത്തി​ൽ ഉ​ണ്ടാ​യ അ​പാ​ക​ത പ​രി​ഹ​രി​ക്കാ​ത്ത​ത് വ്യാ​പ​ക ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി. നി​ല​വി​ൽ ഭൂ​മി​ക്കു ല​ഭി​ക്കു​ന്ന​തി​ന്‍റെ അ​ഞ്ച് ഇ​ര​ട്ടി​യി​ല​ധി​കം വി​ല രേ​ഖ​പ്പെ​ടു​ത്തി ഭൂ​മി​യു​ടെ ക്ര​യ​വി​ക്ര​യം ന​ട​ത്തേ​ണ്ട ഗ​തി​കേ​ടി​ലാ​ണു പ്ര​ദേ​ശ​വാ​സി​ക​ൾ. ഇ​തേ തു​ട​ർ​ന്ന് ഈ ​മേ​ഖ​ല​യി​ൽ ഭൂ​മി​യു​ടെ കൈ​മാ​റ്റ​വും ക​ച്ച​വ​ട​വും നി​ല​ച്ച നി​ല​യി​ലാ​ണ്.
ആ​റ​ളം പ​ഞ്ചാ​യ​ത്തി​ൽ റീ​സ​ർ​വേ ര​ണ്ട്/​ഒ​ന്ന്, 279, 304 എ​ന്നീ ന​മ്പ​റു​ക​ളി​ലാ​യി കാ​രാ​പ​റ​മ്പ്, എ​ടൂ​ർ, മ​രു​താ​വ്, നെ​ടു​മു​ണ്ട, വ​ള​യം​കോ​ട്, ഉ​രു​പ്പും​കു​ണ്ട്, ഒ​ടാ​ക്ക​ൽ, പാ​ച്ചാ​നി, വെ​ളി​മാ​നം പ​ള്ളി ഭാ​ഗം, ക​ര​ടി​മ​ല, കീ​ഴ്പള്ളി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 5000 ല​ധി​കം ഏ​ക്ക​ർ സ്ഥ​ല​ത്തി​ന്‍റെ ന്യാ​യ​വി​ല നി​ർ​ണ​യി​ച്ച​തി​ലാ​ണ് അ​പാ​ക​ത.
ഭൂ​മി​യു​ടെ കി​ട​പ്പും ത​ര​വും നോ​ക്കാ​തെ ന​ഗ​ര​പ്രദേശങ്ങളി ലു​ള്ള​തി​നു സ​മാ​ന​മാ​യ വി​ല നി​ശ്ച​യി​ച്ചെ​ന്നാ​ണ് പ​രാ​തി​യു​ള്ള​ത്. പ​ഞ്ചാ​യ​ത്തി​ൽ കു​ന്നി​ൻ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​പ്പെ​ട്ട ക​ര​ടി​മ​ല​യി​ൽ ഏ​ഴു​ല​ക്ഷം മു​ത​ൽ 15 ല​ക്ഷം രൂ​പ​വ​രെ ഏ​ക്ക​റി​നു വി​ല ന​ൽ​കി​യാ​ൽ ഭൂ​മി കി​ട്ടും. ഇ​വി​ടെ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച ന്യാ​യ​വി​ല ഏ​ക്ക​റി​നു 35.628 ല​ക്ഷം രൂ​പ​യാ​ണ്. രജി​സ്‌​ട്രേ​ഷ​ൻ ചെ​ല​വ് മാ​ത്രം 3.5 ല​ക്ഷ​ത്തി​നു മു​ക​ളി​ൽ വ​രും.
ആ​റ​ള​ത്ത് പ​രാ​തി ഉ​യ​ർ​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ന്നി​ൻ പ്ര​ദേ​ശ​ങ്ങ​ളും ച​തു​പ്പു​ക​ളും പാ​റ​ക്കെ​ട്ടു​ക​ളും കൃ​ഷി​യോ​ഗ്യ​മ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളും ഉ​ണ്ട്. ഇ​വ​യെ ത​രംതി​രി​ക്കാ​ത്ത ഒ​റ്റപ്പ​ട്ടി​ക​യാ​യി ന്യാ​യ​വി​ല​യും തീ​രു​മാ​നി​ച്ച​തും ദ്രോ​ഹമാ​യി. മ​ല​യോ​ര​ത്തി​ന്‍റെ കാ​ർ​ഷി​ക പ്ര​ദേ​ശ​ങ്ങ​ളി​ലെ​ക്കെ​ല്ലാം എ​ട്ട് അ​ടി മ​ൺ റോ​ഡെ​ങ്കി​ലും കാ​ണും. ഇ​തി​നാ​ക​ട്ടെ ദേ​ശീ​യ-​സം​സ്ഥ​ന പാ​ത​ക​ളി​ലെ റോ​ഡി​നു തു​ല്യ​മാ​യ ന്യാ​യ​വി​ല​യാ​ണു നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.
ആ​റ​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ നാ​ലി​ലൊന്ന് ഭൂ​മി​യി​ൽ നേ​രി​ടു​ന്ന ഈ ​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നാ​യു​ള്ള മു​റ​വി​ളി​ക്കി​ടെ ഇ​ക്കു​റി ന്യാ​യ​വി​ല വ​ർ​ധി​ച്ച​പ്പോ​ഴും പ​ഴ​യ പ​രാ​തി പ​രി​ഹ​രി​ച്ചി​ല്ല. മ​ല​യോ​ര ഹൈ​വേ​യോ​ടു ചേ​ർ​ന്നു ആ​റ​ളം പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം റീ​സ​ർ​വേ 127 ൽ ​പെ​ട്ട നി​ശ്ചി​ത സ്ഥ​ല​ത്തെ ന്യാ​യ​വി​ല സെ​ന്‍റി​നു 3618 രൂ​പ​യാ​ണ്. 2.5 കി​ലോ​മീ​റ്റ​ർ മാ​റി​യു​ള്ള ഉ​ൾ​പ്ര​ദേ​ശ​ത്തെ ഭൂ​മി മു​ത​ൽ ഉ​യ​ർ​ന്ന കു​ന്നി​ൻ പ്ര​ദേ​ശം വ​രെ സെ​ന്‍റി​നു 35628 രൂ​പ​യാ​ണ്.
2010 ൽ ​ഭൂ​മി​ക്കു വി​ല നി​ർ​ണ​യം ന​ട​ത്തി​യ​പ്പോ​ൾ അ​ന്നു ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യോ, പ്ര​ത്യേ​ക​ത​ക​ൾ മ​ന​സിലാ​ക്കു​ക​യോ ചെ​യ്യാ​തെ ഓ​ഫി​സി​ൽ ഇ​രു​ന്നു വി​ല നി​ശ്ച​യി​ച്ച​താ​ണു ഈ ​പൊ​രു​ത്ത​ക്കേ​ടു​ക​ൾ​ക്കും തെ​റ്റു​ക​ൾ​ക്കും കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം.
റീ​സ​ർ​വേ ര​ണ്ട്/​ഒ​ന്നി​ൽ സെ​ന്‍റി​നു 35628 രൂ​പ വി​ല ഉ​ള്ള​പ്പോ​ൾ 32/1, 32/2, 32/3, 32/4, 36, 37 സ​ർ​വേ ന​മ്പ​റു​ക​ളി​ൽ ഹൈ​വേ റോ​ഡി​ലു​ള്ള സ്ഥ​ല​ത്തി​ന്‍റെ വി​ല വെ​റും 11758 രൂ​പ​യാ​ണ്. ഏ​ച്ചി​ല്ല​ത്ത് റീ​സ​ർ​വേ ഒ​ൻ​പ​തി​ന്‍റെ ന്യാ​യ വി​ല 8908 രൂ​പ​യെ ഉ​ള്ളൂ. ഒ​രു​മി​ച്ചു ചേ​ർ​ന്നു കി​ട​ക്കു​ന്ന ഭൂ​മി​യി​ൽ സെ​ന്‍റി​ന് 23870 രൂ​പ മു​ത​ൽ 26720 രൂ​പ വ​രെ​യാ​ണു ന്യാ​യ വി​ല​യി​ലെ വി​ത്യാ​സം. പ​രാ​തി ഉ​യ​ർ​ന്ന സ​ർ​വേ ന​മ്പ​റു​ക​ളി​ൽ വീ​ണ്ടും ന്യാ​യ വി​ല നി​ർ​ണ​യം ന​ട​ത്ത​ണ​മെ​ന്നാ​ണു ആ​വ​ശ്യം. ക​ഴി​ഞ്ഞ ദി​വ​സം ഇ​രി​ട്ടി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ലും ഈ ​പ്ര​ശ്‌​നം ച​ർ​ച്ച​യാ​യി​രു​ന്നു.

Related posts

വനം വകുപ്പിന്റെ ആര്‍. ആര്‍. ടി ഓഫീസ് മാറ്റാന്‍ തീരുമാനം

Aswathi Kottiyoor

ആറളം ഫാം മേഖലയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 150 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു….

Aswathi Kottiyoor

പാമ്പുപിടിക്കാൻ പരിശീലനം നൽകും

Aswathi Kottiyoor
WordPress Image Lightbox