28.2 C
Iritty, IN
May 2, 2024
  • Home
  • Kerala
  • സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ഏപ്രിൽ നാല് മുതൽ ഐഎൽജിഎംഎസ് സേവനം: മന്ത്രി എം വി ഗോവിന്ദൻ
Kerala

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ഏപ്രിൽ നാല് മുതൽ ഐഎൽജിഎംഎസ് സേവനം: മന്ത്രി എം വി ഗോവിന്ദൻ

സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഏപ്രിൽ നാല് മുതൽ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ഐഎൽജിഎംഎസ് ) സേവനം ഉറപ്പുവരുത്തുമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിൽ വിവിധ സേവനങ്ങൾക്കായി ആശ്രയിക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക് ഐഎൽജിഎംഎസ് സംവിധാനം ഏറെ ഉപകാരപ്പെടുന്നുണ്ട്. ഇതിന്റെ വേഗത സംബന്ധിച്ച് ചില ഭാഗങ്ങളിൽ നിന്നും ഉയരുന്ന പരാതികൾ പരിഹരിച്ചിട്ടുണ്ട്. സമയബന്ധിതമായി എല്ലാ സേവനങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കുന്ന നിലയിലാണ് പഞ്ചായത്തുകളിൽ സോഫ്റ്റ്‌വെയർ സേവനം ഇപ്പോൾ ലഭ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

2020 സപ്തംബറിൽ 154 പഞ്ചായത്തുകളിലും 2021 സപ്തംബറിൽ 155 പഞ്ചായത്തുകളിലും ഐഎൽജിഎംഎസ് പ്രവർത്തന സജ്ജമാക്കിയിരുന്നു. ബാക്കിയുള്ള 632 ഗ്രാമ പഞ്ചായത്തുകളിലാണ് ഇപ്പോൾ ഐഎൽജിഎംഎസ് സജ്ജമാക്കുന്നത്. ഐഎൽജിഎംഎസിന്റെ പ്രവർത്തനത്തിൽ പീക്ക് സമയങ്ങളിൽ വേഗത കുറവുണ്ടാകുന്നത് സെന്റർ സർവ്വറിന്റെ പോരായ്മ നിമിത്തമായിരുന്നു. ഇത് മനസ്സിലാക്കി സി ഡിറ്റിന്റെ നിയന്ത്രണത്തിലുള്ള ക്ലൗഡ് സർവ്വീസ് സേവനം ഉപയോഗപ്പെടുത്താൻ തീരുമാനിക്കുകയും ഏപ്രിൽ 1, 2 തിയ്യതികളിൽ നടത്തിയ സാങ്കേതികമായ കൂട്ടിചേർക്കലോടെ ഐഎൽജിഎംഎസിന്റെ സേവനം ക്ലൗഡ് സർവ്വീസിന്റെ വേഗതയോടെ ലഭ്യമാക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Related posts

പദ്ധതിവിഹിതം : 88.6% ചെലവിട്ട്‌ വിദ്യാഭ്യാസവകുപ്പ്‌ ; ചരിത്രനേട്ടമെന്ന് മന്ത്രി

Aswathi Kottiyoor

കോവിഷീൽഡിന്‍റെയും കോവാക്സിന്‍റെയും വില കുറച്ചു

Aswathi Kottiyoor

നിര്‍മ്മാണത്തിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ 24നകം പൂര്‍ത്തിയാക്കാന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശം ആറളം ആനമതില്‍: നിര്‍മ്മാണ നിരീക്ഷണത്തിന് പ്രത്യേക സമിതി

Aswathi Kottiyoor
WordPress Image Lightbox