34.7 C
Iritty, IN
May 17, 2024
  • Home
  • Iritty
  • അനധികൃതമായി കടത്തിക്കൊണ്ടു വന്ന വിദേശനിർമ്മിത സിഗരറ്റുകൾ കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റിൽ പിടികൂടി
Iritty

അനധികൃതമായി കടത്തിക്കൊണ്ടു വന്ന വിദേശനിർമ്മിത സിഗരറ്റുകൾ കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റിൽ പിടികൂടി


ശനിയാഴ്ച രാവിലെ കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ അനധികൃതമായി കടത്തിക്കൊണ്ടു വന്ന വിദേശനിർമ്മിത സിഗരറ്റുകൾ പിടികൂടി. നിയമപരമായ മുന്നറിയിപ്പുകൾ പതിക്കാത്ത 400 പാക്കറ്റ് അനധികൃത വിദേശനിർമ്മിത സിഗരറ്റുകളാണ് പിടികൂടിയത്. സിഗരറ്റുകൾ കടത്തിക്കൊണ്ടുവന്ന മട്ടന്നൂർ പാലോട്ട് പള്ളി സ്വദേശി റയീസിൽ നിന്ന് അയ്യായിരം രൂപ പിഴയീടാക്കി.

എക്സൈസ് ഇൻസ്പെക്ടർ കെ. ഷാജിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ കെ വി ബിജു, എം പി സജീവൻ, സി ഇ ഒ പി എസ് ശിവദാസൻ എന്നിവർ പങ്കെടുത്തു.

Related posts

കുറ്റക്കരെ ഉടൻ കണ്ടെത്തണം വെൽഫെയർ പാർട്ടി.

Aswathi Kottiyoor

വള്ളിത്തോട് മഹല്ല് ലഹരി വിമുക്ത കാമ്പയിൻ ഉദ്ഘാടനം ഇന്ന്

Aswathi Kottiyoor

ഇരിട്ടി താലൂക്ക് ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കാൻ തീരുമാനം …………

Aswathi Kottiyoor
WordPress Image Lightbox