• Home
  • aralam
  • ആറളം ഫാംലഹരിക്കടിമപ്പെട്ടവരെകണ്ടെത്താൻ എക്സൈസ് സർവ്വെ തുടങ്ങി
aralam

ആറളം ഫാംലഹരിക്കടിമപ്പെട്ടവരെകണ്ടെത്താൻ എക്സൈസ് സർവ്വെ തുടങ്ങി


ഇരിട്ടി : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ആറളം ഫാം ആദിവാസി പുനരധിവാസ കേന്ദ്രങ്ങളിലെ വിവിധ ബ്ലോക്കുകൾ കേന്ദ്രീകരിച്ച് എക്സൈസ് വകുപ്പ് അമിത ലഹരിക്കടിമപ്പെട്ട് രോഗികളായി തീർന്നവരെ കണ്ടെത്താൻ സർവ്വേ ആരംഭിച്ചു.
സർവ്വേയിൽ കണ്ടെത്തിയവരെ ജില്ലയിലെ ഡി _ അഡിക്ഷൻ സെന്ററായ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ നടത്തും. പ്രിവന്റീവ് ഓഫീസർമാരായ ഉത്തമൻ കെ., ബഷീർ പിലാട്ട്, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽകുമാർ വി.കെ, രമേശൻ എം, അഖിൽ പി.ജി എന്നിവർ സർവ്വേയിൽ പങ്കെടുത്തു.

Related posts

കീഴ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫാം ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

Aswathi Kottiyoor

നാട്ടരങ്ങ് ക്യാമ്പ് നടത്തി…………

Aswathi Kottiyoor

വില നിർണയിച്ചില്ല; ആറളം ഫാമിൽ കെട്ടിക്കിടക്കുന്നത്​ 25 ടൺ കശുവണ്ടി

Aswathi Kottiyoor
WordPress Image Lightbox