ആറളം: സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ച ലക്ഷ്യമാക്കി സമഗ്രശിക്ഷാ കേരളം ഇരിട്ടി ബിആര്‍സിയുടെ നേതൃത്വത്തില്‍ അതിജീവനകാലത്തെ ആഹ്ലാദക്കൂട്ടം നാട്ടരങ്ങ് ക്യാംപ് ആറളം ഫാം ബ്ലോക്ക് 13 ല്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് അധ്യക്ഷത വഹിച്ചു. എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.എസ്.സജീവന്‍, സി.സാജിദ്, ആറളം പഞ്ചായത്ത് അം#ം മിനി ദിനേശന്‍, ആറളം ഫാം ഗവ. എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സുലോചന, കെ.ജനാര്‍ദനന്‍, കെ.ബി.ഉത്തമന്‍, പി.കെ.മുഹമ്മദ്, ബിആര്‍സി ബിപിസി പി.വി.ജോസഫ്, സിആര്‍സിസി നോബിള്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
കലാ, കായിക, നാടക, ശാസ്ത്ര, ഗണിത മേഖലയില്‍ വളര്‍ച്ച ലക്ഷ്യമാക്കി അഞ്ചു ദിവസം നീളുന്ന ക്യാംപാണ് നടക്കുന്നത്. ആറ് മുതല്‍ 16 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്കായി 10 വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ച വ്യക്തികളാണ് ക്ലാസെടുക്കുന്നത്.
ക്യാംപിന്റെ ഭാഗമായി ഇന്നലെ പ്രകൃതി നടത്തം പരിപാടി നടത്തി. ഗണിതം, ജീവശാസ്ത്രം എന്നിവ ഏതെല്ലാം ജീവിത അനുഭവങ്ങളാണ് പ്രകൃതിയില്‍ നിന്ന് കണ്ടെത്തിയതെന്ന് അറിയുക, പ്രകൃതി സൗഹൃദ ജീവിതത്തിന് മാതൃകയാവുക എന്നതായിരുന്നു ലക്ഷ്യം.
previous post