28.6 C
Iritty, IN
September 23, 2023
  • Home
  • aralam
  • കീഴ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫാം ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.
aralam

കീഴ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫാം ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

കേളകം:വന്യമൃഗആക്രമങ്ങളില്‍ നിന്നും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കീഴ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫാം ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.ഡി സി സി സെക്രട്ടറി കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു.ബുധനാഴ്ച രാവിലെ 11 മണിയോടെ ആറളം ഫാം 8ാം ബ്ലോക്കില്‍ കശുവണ്ടി ശേഖരിക്കുകയായിരുന്ന തൊഴിലാളികള്‍ കാട്ടാനകള്‍ക്ക് മുന്നില്‍ അകപ്പെടുകയും ഓടിരക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേല്‍ക്കുകയും ചെയ്ത
സാഹചര്യത്തിലാണ് കോണ്‍ഗ്രസ് കീഴ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫാം ഓഫീസിന് മുന്നില്‍ ധർണ്ണ നടത്തിയത്.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി സി സോണി അധ്യക്ഷത വഹിച്ചു.ഡി സി സി സെക്രട്ടറി വി ടി തോമസ്,ബ്ലോക്ക് പഞ്ചായത്ത് അംഗം വി ശോഭ ,പഞ്ചായത്തംഗം വത്സമ്മ ജോസ്,സോജന്‍ ഇരുപ്പക്കാട്ട്,ഭാസ്‌കരന്‍ ,സി കെ ജോര്‍ജ്,ടി എം ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.വീണ് പരിക്കേറ്റ ശോഭ പരമേശ്വരന്‍ ഇരിട്ടി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി

Related posts

ആറളം വന്യജീവി സങ്കേതം ചിത്ര ശലഭ ദേശാടന നിരീക്ഷണ സർവേ സമാപിച്ചു

𝓐𝓷𝓾 𝓴 𝓳

11 കോ​ടി​യു​ടെ ആ​ദ്യ​ഗ​ഡു കൈ​മാ​റി: എ​സ്റ്റി​മേ​റ്റ് പു​തു​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് അ​നു​മ​തി

𝓐𝓷𝓾 𝓴 𝓳

ആറളം ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു.

WordPress Image Lightbox