25.5 C
Iritty, IN
October 1, 2024
  • Home
  • Kerala
  • ബജറ്റ്‌ പ്രഖ്യാപനങ്ങൾക്ക്‌ വിഭവം ഉറപ്പാക്കിയിട്ടുണ്ട്: ധനമന്ത്രി
Kerala

ബജറ്റ്‌ പ്രഖ്യാപനങ്ങൾക്ക്‌ വിഭവം ഉറപ്പാക്കിയിട്ടുണ്ട്: ധനമന്ത്രി

ബജറ്റിലെ പ്രഖ്യാപനങ്ങൾക്കെല്ലാം സാമ്പത്തികം ഉറപ്പാക്കിയിട്ടുണ്ടെന്ന്‌ ബജറ്റ്‌ ചർച്ചയ്‌ക്ക്‌ മറുപടിയായി ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. കേന്ദ്ര സർക്കാർ സഹായങ്ങളെല്ലാം നിഷേധിക്കപ്പെടുമ്പോഴാണ്‌ വികസനോന്മുഖ ബജറ്റ്‌ കേരളം മുന്നോട്ടുവയ്ക്കുന്നത്‌. ഇക്കൊല്ലം കേന്ദ്രസഹായം 17,000 കോടി കുറയും. അടുത്തവർഷം 32,000 കോടിയും. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും സംസ്ഥാന സർക്കാർ പിന്നോട്ടില്ല. സമാധാനത്തിന്റെ പ്രചാരണത്തിന്‌ തുക നീക്കിവച്ചതിനെ വിമർശിക്കുന്നവർ ലോക സമാധാന പ്രസ്ഥാനത്തിന്‌ കേരളം നൽകിയ പിന്തുണ മറക്കുകയാണ്‌. നെൽസൺ മണ്ടേലയുടെ മോചനത്തിനായി കേരളത്തിലെ ക്യാമ്പസുകളിൽ നിറഞ്ഞ ചുവരെഴുത്തുകൾ മറന്നുകൂടാ.

പലസ്‌തീൻ വിമോചന നേതാവ്‌ യാസർ അറാഫത്തിനെ ആശ്ലേഷിച്ചാണ്‌ ഇന്ദിര ഗാന്ധി സ്വാഗതം ചെയ്‌തത്‌. ആ പാരമ്പര്യം കോൺഗ്രസുകാർ മറക്കരുത്‌. ലോക സമാധാന പ്രസ്ഥാനത്തിനൊപ്പം കേരളവുമുണ്ടെന്ന്‌ ഉറപ്പുവരുത്തുന്ന എല്ലാ പ്രവർത്തനവും എൽഡിഎഫ്‌ സർക്കാർ ഏറ്റെടുക്കും. ബജറ്റ്‌ നിർദേശങ്ങൾ പ്രതിപക്ഷത്തിന്‌ സ്വപ്നങ്ങളാണെങ്കിൽ, അവയില്ലാതെ ഒന്നും സൃഷ്ടിക്കാനാകില്ല. സിൽവർ ലൈൻ നാടിന്റെ സാമ്പത്തിക ഉത്തേജനത്തിനുള്ള ഉപാധിയാകും. നന്ദിഗ്രാമിൽ കോൺഗ്രസിനൊപ്പം കൂടിയ വികസനവിരുദ്ധ തീവ്രവാദികളെല്ലാം ഇവിടെയും ഒത്തുകൂടിയിരിക്കുകയാണ്. പട്ടിണി വിതരണം ചെയ്യുന്നതല്ല കമ്യൂണിസം. വികസനം വിതരണം ചെയ്യുന്നതാണ്. അമേരിക്കൻ പൗരന്മാരുടെ പ്രതിശീർഷ വരുമാനം കേരളീയർക്കും ഉറപ്പാക്കിയതിനെ തീവ്രവാദമായി ചിത്രീകരിച്ചാൽ അഭിമാനിക്കുകയേയുള്ളൂ.
കാസർകോട്‌–- തിരുവനന്തപുരം ദേശീയപാത വികനത്തിന്‌ 57,000 കോടിയാണ്‌ ചെലവ്‌. ‌പുതിയ പാത നിർമാണത്തിന്‌ ഒന്നരലക്ഷം കോടിയെങ്കിലും വേണം. യുവത പുറത്തേക്ക് പോകുന്നതിനു പകരം ഇവിടെത്തന്നെ അവസരം ഒരുക്കാനാണ്‌ സിൽവർ ലൈൻ. സംസ്ഥാനം കൂടുതൽ കടമെടുത്തെങ്കിൽ അതിനനുസരിച്ച് നിക്ഷേപവും വന്നിട്ടുണ്ട്. ഇക്കൊല്ലം 11,000 കോടിയിലേറെ നികുതി വർധനവന്നു. അടുത്ത വർഷവും മികച്ച വർധന ലക്ഷ്യമിടുന്നു. ഇതിനനുസരിച്ച്‌ വികസന, ക്ഷേമ പ്രവർത്തനങ്ങളും ഉയരുമെന്നും ധനമന്ത്രി പറഞ്ഞു.

Related posts

സ്വർണാഭരണങ്ങളിൽഎച്ച്‍യുഐഡി ഹാൾമാർക്ക്:3 മാസത്തേക്ക് കൂടി സമയം അനുവദിച്ച് ഹൈക്കോടതി

Aswathi Kottiyoor

ക​ണ്ണൂ​രി​ൽ ഭ​ർ​ത്താ​വി​ന്‍റെ പു​തി​യ കാ​റു​മാ​യി യു​വ​തി കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി

Aswathi Kottiyoor

മൂല്യവർദ്ധിത കൃഷി മിഷൻ രൂപീകരിക്കും; മന്ത്രിസഭായോഗ തീരുമാനങ്ങൾ

Aswathi Kottiyoor
WordPress Image Lightbox