• Home
  • Kolayad
  • പശുക്കിടാവിനെ വന്യമൃഗം ആക്രമിച്ചു കൊന്നു
Kolayad

പശുക്കിടാവിനെ വന്യമൃഗം ആക്രമിച്ചു കൊന്നു

കോളയാട്: പെരുവ തെറ്റുമ്മല്‍ കോളനിയിലെ ടി.സി ജലജയുടെ പശുകിടാവിനെയാണ് വെള്ളിയാഴ്ച കൊന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പറമ്പില്‍ മേയാനായി കെട്ടിയിരുന്ന പശുകിടാവിനെയാണ് വന്യമൃഗം ആക്രമിച്ച് കൊന്നത്. പശുവിനെ തിരികെ കൊണ്ട് വരാനായി ചെന്നപ്പോഴാണ് പശുകിടാവ് വന്യമൃഗാക്രമണത്തിന് ഇരയായ നിലയില്‍ കണ്ടത്. തലക്ക് ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സാമാന്യം വലിയ വന്യമൃഗത്തിന്റെ ആക്രമണത്തിലാണ് പശുകിടാവ് കൊല്ലപ്പെട്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ മൃഗമേതെന്ന് സ്ഥിരീകരിക്കണമെങ്കില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പട്ടാപ്പകല്‍ വളര്‍ത്ത് മൃഗം വന്യമൃഗ ആക്രമണത്തിന് ഇരയായത് പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്

Related posts

മ​ല​യോ​ര​ത്ത് രാ​സ​വ​ള​ത്തി​ന് ക്ഷാ​മം

Aswathi Kottiyoor

കെ.കെ.ശൈലജ ടീച്ചർ തെരഞ്ഞെടുപ്പ് പര്യടന പരിപാടികൾക്ക് സമാരംഭം കുറിച്ചു

Aswathi Kottiyoor

തിങ്കളാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിലും, മലവെള്ളപ്പാച്ചലിലും നാശം സംഭവിച്ച പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യമേച്ചേരി സന്ദർശിച്ചു.

Aswathi Kottiyoor
WordPress Image Lightbox